PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഎം.കെ. സജീവിന് അവാർഡ് സമ്മാനിച്ചു

എം.കെ. സജീവിന് അവാർഡ് സമ്മാനിച്ചു

എം.കെ. സജീവിന് അവാർഡ് സമ്മാനിച്ചു

അബുദാബി: യു.എ.ഇ. മീഡിയ ഹബിന്റെ ഇൻഡോ-അറബ് ഇന്റർനാഷണൽ എക്സലൻസ് അവാർഡിന് എം.കെ. സജീവ് അർഹനായി. ഫയർ ആന്റ് സേഫ്റ്റി വിഭാഗത്തിലാണ് അവാർഡ്. തത്തപ്പിള്ളി സ്വദേശിയായ മാനടിയിൽ സജീവ് അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന എവർ സേഫ് ഫയർ ആന്റ് സേഫ്റ്റി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറാണ്.32 വർഷമായി ഫയർ ആന്റ് സേഫ്റ്റി രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന സജീവനെ യു.എ.ഇ.യുടെ വ്യാവസായിക മുന്നേറ്റത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി നൽകിവരുന്ന മാതൃകാപരമായ സേവനം മുൻനിർത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്.ആരോഗ്യം, വിദ്യഭ്യാസം, മാധ്യമ രംഗം, വ്യവസായ മേഖല, സിനിമ തുടങ്ങിയ മേഖലകളിലെ പ്രതിഭകൾക്കും അവാർഡുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവ്‌ലെ അവാർഡ്സമ്മാനിച്ചു.ഡോ. ഫഹദ് മെർഹബി, ഡോ. ബു അബ്ദുല്ല എന്നിവർ ചേർന്ന് പ്രശംസാപത്രം കൈമാറി. സേവനം യു.എ.ഇ. പ്രസിഡന്റ് രാജൻ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment