PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇന്ത്യ ഉത്സവ് നു  യു എ ഇ യിലെ ലുലു സ്റ്റോറുകളിൽ  തുടക്കമായി

ഇന്ത്യ ഉത്സവ് നു  യു എ ഇ യിലെ ലുലു സ്റ്റോറുകളിൽ  തുടക്കമായി

ഇന്ത്യ ഉത്സവ് നു  യു എ ഇ യിലെ ലുലു സ്റ്റോറുകളിൽ  തുടക്കമായി

അബുദാബി: ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഉത്സവ് നു  യു എ ഇ യിലെ ലുലു സ്റ്റോറുകളിൽ  തുടക്കമായി. ഏറ്റവും മികച്ച ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനാണു ഇന്ത്യ ഉത്സവിലൂടെ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുങ്ങുക.അബുദാബി അല്‍ വഹ്ദ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങ് ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാലയുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എ. അമര്‍നാഥ് ഉദ്ഘാടനം ചെയ്തു.  അബുദാബി, എഎല്‍ ദഫ്‌റ മേഖല ഡയറക്ടര്‍ ടി.പി അബൂബക്കറും മറ്റു ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ശക്തമായ ബന്ധം അടിസ്ഥാനമാക്കിയാണ് ഈ ഉത്സവം ലുലു സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മികച്ച ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിക്കും. അരി, പരമ്പരാഗത പ്രാതല്‍ വിഭവത്തിനുള്ള പൊടികള്‍, ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മാംസങ്ങള്‍, റെഡി ടു കുക്ക് ലഘുഭക്ഷണങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവയ്ക്ക് കിഴിവ് ലഭിക്കും.
ജൈവ ഇനങ്ങള്‍, പോഷകസമൃദ്ധമായ ധാന്യങ്ങള്‍, ജനപ്രിയ തെരുവ് ഭക്ഷണങ്ങള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, ബിരിയാണി, അരിയുടെ രുചികള്‍, മറ്റ് പലഹാരങ്ങള്‍ എന്നിവയും ഉത്സവത്തിന്‍റെ ഭാഗമാവും. എല്ലാ ഓഫറുകളും സ്റ്റോറിലും ഓണ്‍ലൈനിലും ലഭ്യമാണ്. യുഎഇ നിവാസികള്‍ക്ക് ആധികാരിക ഇന്ത്യന്‍ ഉല്‍പന്നങ്ങളും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ആസ്വദിക്കാനും അനുഭവിക്കാനുമുള്ള മികച്ച പ്ലാറ്റ്ഫോമായിരിക്കും ഈ ഉത്സവമെന്ന് അധികൃതർ പറഞ്ഞു. സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നതിന് പരമ്പരാഗത പ്രകടനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രശസ്തരായ സെലിബ്രിറ്റികളുടെ പ്രകടനങ്ങളും ഉത്സവിന്റെ ഭാഗമായി  അരങ്ങേറും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment