ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിംഗ് ഫിറ്റ് ചാലഞ്ച് ആരംഭിച്ചു.
അബുദാബി: ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നില നിർത്താൻ ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിംഗ് ഇന്റെ ആഭിമുഖ്യത്തിൽ ഫിറ്റ് ചാലഞ്ച് ആരംഭിച്ചു. മാക് 7 ഹെൽത്ത് ക്ലബ്ബ് മായി സഹകരിച്ച് എല്ലാ ഞായറാഴ്ചയും വിദക്തരായ ട്രെയിനർ മാരുടെ നേതൃത്വംത്തിൽ ഫിറ്റ് ചാലഞ്ച് നടക്കും.പരിപാടിയുടെ ഉത്‌ഘാടനം ജനറൽ സെക്രട്ടറി ഹിദായത്തുള്ള നിർവഹിച്ചു. വർക്കിങ് പ്രസിഡന്റ് സമീർ സി അധ്യക്ഷത വഹിച്ചു.അബുദാബി സംസ്ഥാന കെ എം സി സി സെക്രട്ടറി അബ്‌ദുൽ കാദർ ഒളവട്ടൂർ, ഫൈസൽ പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു.മാക്ക് 7 ഹെൽത്ത് ക്ലബ്ബ് യുഎഇ ചീഫ് കോർഡിനേറ്റർ ഉനൈസ് തൊട്ടിയിൽ, ട്രെയിനർമാരായ ശരീഫ് ചിറക്കൽ(അബുദാബി), മൂസ എ പി(ദുബായ്), ഹമീദ് വലിയോറ,സിസിലിയൻ,അബ്ബാസ് പാറമ്മൽ, സുമിത്, ഉബൈദ് മരക്കാർ എന്നിവർ പങ്കെടുത്തു.
ട്രെയിനർ ഷരീഫ് ചിറക്കൽ ന്റെ നേതൃത്വത്തിൽ നടന്ന ക്‌ളാസിൽ നൂറോളം പേര് പങ്കെടുത്തു. മുഹമ്മദ് ഞെക്ലി, ഷബിനാസ്,അഷ്‌റഫ് ആദൂർ, കരീം, ആരിഫ്, നവാസ് കടമേരി, യാഹു തുടങ്ങിയവർ നേതൃത്വം ന്നൽകി.സ്പോർട്സ് സെക്രട്ടറി ഹുസൈൻ സി കെ സ്വാഗതവും കൺവീനർ സമീർ പുറത്തൂർ നന്ദിയും പറഞ്ഞു. എല്ലാ ആഴ്ചയിലും നടക്കുന്ന ഫിറ്റ് ചാലഞ്ച്ന് എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാമെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0507902965 ,0502253653 നമ്പറിൽ ബന്ധപെടുക.