അബുദാബി മാർത്തോമാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം
അബുദാബി : അബുദാബി മാർത്തോമ്മാ ഇടവകയുടെ നവംബർ 24 ഞായറാഴ്ച നടത്തുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2024ന്റെ ലോഗോ പ്രകാശനം മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു റാന്നി നിലക്കൽ ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി നിർവഹിച്ചു. ഇടവക വികാരി റവ.ജിജോ സി.ഡാനിയേൽ ,സഹ വികാരി റവ.ബിജോ എ.തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു ,സെക്രട്ടറി ബിജോയ് സാം ടോം,ട്രസ്റ്റിമാരായ റോണി ജോൺ വർഗ്ഗീസ്,റോജി മാത്യു,ജോ ജനറൽ കൺവീനർ ബോബി ജേക്കബ് , പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ,അത്മായരായ ബിജു ഫിലിപ്പ്,രഞ്ജിത് ആർ ,തോമസ് വര്ഗീസ് എന്നിവർ നേതൃത്വം നൽകി.