നിശ്ചയദാർഢ്യമുള്ളവർക്കായി ദുബായ് വിമാനത്താവളത്തിൽ പുതിയ ലോഞ്ച്
എല്ലാ വിഭാഗത്തിലുള്ള യാത്രക്കാരെയും സ്വാഗതം ചെയ്യുന്ന ഇടമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ദുബായ് വിമാനത്താവളങ്ങളുടെ സി.ഒ.ഒ. മാജിദ് അൽ ജോകർ പറഞ്ഞു.നിശ്ചയദാർഢ്യമുള്ളവർക്ക് മികച്ച യാത്രാസേവനങ്ങൾ നൽകുന്നതിന് ഒട്ടേറെ സംരംഭങ്ങളാണ് വിമാനത്താവളത്തിലുള്ളത്. യാത്രാനടപടികളും സുരക്ഷാ പരിശോധനകളും വേഗത്തിൽ പൂർത്തിയാക്കാനും വിമാനത്തിൽ കയറുന്നതിൽ മുൻഗണന ലഭിക്കുന്നതിനും സഹായിക്കുന്ന സൺഫ്‌ളവർ റിബൺ പദ്ധതി ഇതിന് ഉദാഹരണമാണ്. വിമാനത്താവളത്തിൽ രണ്ട് മണിക്കൂർ വരെ സൗജന്യ പാർക്കിങ്, പ്രത്യേക ടാക്‌സികൾ, വീൽച്ചെയർ സൗകര്യങ്ങൾ എന്നിവയുമുണ്ട്. നിശ്ചയദാർഢ്യമുള്ളവരെ സേവിക്കുന്നതിന് ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
നിശ്ചയദാർഢ്യമുള്ളവർക്ക് നൽകുന്ന മികച്ച യാത്രാസേവനങ്ങളിലൂടെ വിമാനത്താവളത്തിന് കഴിഞ്ഞ വർഷം സെർട്ടിഫൈഡ് ഓട്ടിസം സെന്റർ പദവി ലഭിച്ചിരുന്നു. ഈ പദവി ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്. യാത്രാനുഭവങ്ങൾ വർധിപ്പിക്കാനായി വിമാനത്താവളം സ്വീകരിച്ച നടപടികളിലൂടെയാണ് നേട്ടം കൈവരിച്ചത്.യു.എ.ഇ. വിഷൻ 2021, ദുബായ് പ്ലാൻ 2021 എന്നിവയ്ക്ക് അനുസൃതമായി ലോകത്തിലെ മുൻനിര നിശ്ചയദാർഢ്യ സൗഹൃദ നഗരമാക്കി എമിറേറ്റിന്റെ മാറ്റാനാണ് അധികാരികൾ ലക്ഷ്യമിടുന്നത്.