വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
അബുദാബി : വടകര പാർലമെൻറ് പരിധിയിലെ പ്രവാസി കൂട്ടായ്മയായ വടകര NRI ഫോറം അബുദാബി ചാപ്റ്റർ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള വടകര മഹോത്സവം ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ അബുദാബി കേരളം സോഷ്യൽ സെന്ററിൽ വെച്ച് നടക്കും. യു. എ ഇ യിലെ പ്രമുഖരമായ കാലാകാരൻമാർ അണിനിരക്കുന്ന കലാ സന്ധ്യ , നാടിൻറെ രുചി വൈഭവം വിളിച്ചോതുന്ന ഭക്ഷണ ശാലകൾ, വിവിധ കമ്പനികളുടെ പ്രൊമോഷണൽ സ്റ്റാളുകൾ ഉൾപ്പെടെ നാടൻ തെരുവിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. നാട്ടുത്സവത്തിനു തുടക്കം കുറിച്ച വടകര NRI ഫോറത്തിൻറെ മഹോത്സവം അബുദാബിക്ക് സുപരിചതമാണ്. ഇരുപതു വർഷം കൊണ്ട് നാട്ടിലും വിദേശത്തുമായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു സംഘാടന നേതൃത്വം നൽകി. നൂറ്റി അൻപതോളം ഇണകൾക്കു മംഗല്യ സാഫല്യം, വിവിധ സ്പെഷ്യൽ സ്കൂളുകൾക്ക് കെട്ടിടം, ആവശ്യമായ ഉപകരണങ്ങൾ തുടങ്ങി നിവധി പ്രവർത്തനങ്ങൾ നടത്തിയവയാണ്. പാർലിമെൻറ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലവും മാഹിയുമാണ് പ്രവർത്തന പരിധി. പ്രവേശന കൂപ്പൺ വഴി തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഇരുപതോളം ആകർഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 12 ശനിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് സാഹിത്യ സദസ്സ് സംഘടിപ്പിക്കും. ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും ചരിത്ര കാരനുമായ പി. ഹരീന്ദ്രനാഥ് മുഖ്യ അതിഥിയാവും. യു എ ഇ യിലെ വിവിധ പ്രവാസി സാഹിത്യകാരന്മാർ പരിപാടിയിൽ പങ്കെടുക്കും.