അബുദാബി മലയാളി സമാജത്തിന് പുതു നേതൃത്വം.
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ 2024-25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ സമാജം ജനറൽ ബോഡിയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെയും, സാമൂഹ്യ ക്ഷേമ കാര്യാലയത്തിന്റെയും പ്രതിനിധികൾ മേൽനോട്ടം വഹിച്ച ജനറൽ ബോഡിയോഗത്തിൽ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം.യു ഇർഷാദ് സ്വാഗതം ആശംസിക്കുകയും പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി മനു കൈനകരി കഴിഞ്ഞ ജനറൽ ബോഡിയുടെ മിനുട്ട്സ് വായിച്ചു . ട്രഷറർ അജാസ് അപ്പാടത്ത് കണക്കും അസിസ്റ്റന്റ് ആഡിറ്റർ അനിൽ കുമാർ ടി.ഡി. ആഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രേഖിന് സോമൻ നന്ദി പ്രകാശിപ്പിച്ചു. ആഡിറ്റർ ടി.എം. ഫസലുദ്ധീൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾ.: സലിം ചിറയ്ക്കൽ (പ്രസിഡണ്ട് ), നിസാർ. ടി.എം (വൈസ് പ്രസിഡണ്ട് ), സുരേഷ്‌കുമാർ ടി.വി (ജനറൽ സെക്രട്ടറി), യാസർ അറഫാത് (ട്രഷറർ), അബ്ദുൽ അഹദ് (ആഡിറ്റർ ), ഷാജികുമാർ (അസ്സിസ്റ്റൻറ് ആഡിറ്റർ), കമ്മിറ്റി അംഗങ്ങളായി : അബ്ദുൽ ഗഫൂർ.വി , അനിൽ കുമാർ എ.പി, ബിജു കെ.സി, ഗോപകുമാർ. ജി, ജാസിർ സലിം, മഹേഷ് വീട്ടിക്കൽ, നടേശൻ ശശി, സൈജു പിള്ളൈ, സാജൻ.എസ്, ഷാജഹാൻ ഹൈദർ അലി, സുധീഷ് വെള്ളാടത്ത്.