ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 43ാമത് എഡിഷൻ ഇന്ന് ആരംഭിക്കും…
മേളയിൽ ചേതൻ ഭഗത് ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് പ്രമുഖ പ്രസാധകർ മേളയുടെ ഭാഗമാകും….
‘ഇറ്റ് സ്റ്റാര്‍ട്ട്‌സ് വിത്ത് എ ബുക്ക്’ എന്ന പ്രമേയത്തില്‍ ഷാർജ എക്സ്പോ സെന്‍ററിലാണ് മേള അരങ്ങേറുക… മൊറോക്കോ ആണ് ഇത്തവണത്തെ അതിഥിരാജ്യം. മൊറോക്കന്‍ സാഹിത്യവും സർഗാത്മകതയും സമന്വയിപ്പിക്കുന്ന ശില്പശാലകള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാം മേളയിലുണ്ടായിരിക്കും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പുസ്തകോത്സവത്തിന്‍റെ ഭാഗമായി ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നുമുള്ള സാഹിത്യകാരന്മാർ, സൈദ്ധാന്തികർ, കലാകാരന്മാർ ഷാർജയിൽ ഒത്തുചേരുകയും വിവിധ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യും. നവംബർ പത്തിന് വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫറൻസ് ഹാളിലാണ് ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം’ എന്ന പേരിൽ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നത്. കൂടാതെ മലയാളികൾ ഉൾപ്പെടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വേദിയിൽ പ്രകാശനം ചെയ്യപ്പെടും.
ന്യൂസ് ഡെസ്ക് ഷാർജ