മലയാളി സമാജം കോ ഓർഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
അബുദാബി:മലയാളി സമാജം കോ ഓർഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ബി. യേശുശീലനെ ചെയർമാനായും സുരേഷ് പയ്യന്നൂരിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.സമാജം ഭരണ സമിതിയിലെ 12 സംഘടനകളെ ഏകോപിപ്പിച്ച് സമാജത്തിൻ്റെ പ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണ് കോർഡിനേഷൻ കമ്മിറ്റി. ബാബു വടകര , എ.എം അൻസാർ എന്നിവർ വൈസ് ചെയർമാൻമാരും ,രെഖിൻ സോമൻ.ബഷീർ.കെ.വി, ദശപുത്രൻ.നസീർ പെരുമ്പാവൂർ എന്നിവർ ജോയിൻ്റ് കൺവീനർമാരുമാണ്, 12 സംഘടനകളിലെ പ്രസിഡൻ്റ്,സെക്രട്ടറി എന്നിവരും കോഡിനേഷൻ കമ്മിറ്റിയിൽ അംഗങ്ങളാണ്. തുടർന്ന് സമാജം പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ടിപി ഗംഗാധരൻ സ്വാഗതവും അഹദ് വെട്ടൂർ നന്ദി പ്രകാശിപ്പിച്ചു.