സീറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ തട്ടിൽ പിതാവ് യുഎഇ സന്ദർശിക്കുന്നു
അബുദാബി: സീറോ മലബാർ സഭയുടെ തലവനും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ പിതാവ് യുഎഇ സന്ദർശിക്കുന്നു.ഇരുപത്തിയേഴാം തീയതി ബുധനാഴ്ച രാവിലെ സായത് ഇൻറർനാഷണൽ എയർപോർട്ടിൽ വച്ച് മലയാളം കോഡിനേഷൻ കമ്മിറ്റി അംഗങ്ങളും വികാരി ജനറലും, മറ്റ് വൈദികരും ചേർന്ന് സ്വീകരിക്കുന്ന പിതാവ് വൈകുന്നേരം 7 മണിക്ക് അബുദാബിയിലെ സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയം സന്ദർശിക്കും. ഇടവക ജനങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമായ മാർഗംകളിയോട് കൂടി അബുദാബി ദേവാലയത്തിൽ നൽകുന്ന സ്വീകരണത്തിൽ ഇടവകയിലെ പിതാക്കന്മാർ, വൈദികർ, എന്നിവർ പങ്കെടുക്കും, തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.