PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅത്യാകർഷ സമ്മാനങ്ങളുമായി വിന്റർ ഷോപ്പിങ് ഫെസ്റ്റിവെലിനു അബുദാബിയിൽ തുടക്കമായി.

അത്യാകർഷ സമ്മാനങ്ങളുമായി വിന്റർ ഷോപ്പിങ് ഫെസ്റ്റിവെലിനു അബുദാബിയിൽ തുടക്കമായി.

അത്യാകർഷ സമ്മാനങ്ങളുമായി വിന്റർ ഷോപ്പിങ് ഫെസ്റ്റിവെലിനു അബുദാബിയിൽ തുടക്കമായി.

അബുദബി : ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളുമായി വിന്റർ ഷോപ്പിങ്  ഫെസ്റ്റിവെലിനു അബുദാബിയിൽ തുടക്കമായി. അബുദാബി ആസ്ഥാനമായുള്ള ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയുടെ കീഴിലെ മാളുകളിലാണ് ഷോപ്പിങ് ഫെസ്റ്റിവൽ  നടക്കുന്നത്.  2025 ജനുവരി 5 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 11 മാളുകളിലായിട്ടാണ് ഫെസ്റ്റിവൽ നടക്കുന്നത്. 5 ലക്ഷ്വറി കാറുകളും , 1 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങളും സ്ക്രാച്ച് ആന്ഡ് വിൻ ലൂടെ മറ്റു സമ്മാനങളും വിജയിക്ക് ലഭിക്കുമെന്നതാണ് ഇത്തവണത്തെ വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ പ്രത്യേകത . 200 ദിർഹത്തിനു  മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കാണ് സമ്മാനക്കൂപ്പൺ ലഭിക്കുക.നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക്‌ ലക്ഷ്വറി കാറുകൾ സമ്മാനമായി ലഭിക്കും. കൂടാതെ സ്ക്രാച് ആന്ഡ് വിനിലൂടെ ഐഫോൺ16 , ഹോളീഡേ ട്രാവൽ പാക്കേജ് , ലാക ഗിഫ്റ്റ് കാർഡ് എന്നിവയും ലഭിക്കും. 1 മാസം നീണ്ട് നിൽക്കുന്ന ഷോപിങ് ഫെസ്റ്റിവൽ ജനുവരി 5 ന് അവസാനിക്കും. മാളുകളിലെ മറ്റു ഷോപ്പുകളിൽ ആകര്ഷകമായ വിലക്കുറവിലും സാധനങ്ങൾ ലഭ്യമാണ്‌.  “മുൻ ഷോപിങ് ഫെസ്റ്റിവലിൽ ഉപഭോക്താക്കളിൽ നിന്നും മികച പിന്തുണയാണ് ലഭിച്ചതെന്നും , അതുകൊണ്ട്‌ തന്നെ ഉപഭോക്താക്കളുടെ സന്തോഷവും , സംതൃപ്തിയും ലക്ഷ്യമിട്ടാണ്‌ ഇത്തരത്തിൽ കൂടുതല് സമ്മാനങ്ങളുമായി വിന്റർ ഷോപിങ് ഫെസ്റിവൽ ആരംഭിച്ചതെന്ന്” ലൈൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രോപ്പർട്ടി ഡയറക്ടർ വാജിബ് അബ്‌ദുല്ല അൽ ഖൂരി അബുദാബിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഫോർത്തിങ് ബ്രാന്ഡ് ആണ്‌ ലക്ഷ്വറി കാറുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് . വിന്റർ ഫെസ്റ്റിവെലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്‌ ഫൊർത്തിങ് ഗ്രൂപ് സീനിയർ മാർക്കറ്റിംഗ് മനേജർ വിൽ ഷാവോ പറഞ്ഞു. “സ്ക്രാച് ആൻഡ്‌ വിന്നിലൂടെ സമ്മാനങ്ങൾ നൽകുന്നത് കൂടുതൽ ആളുകളെ ആകർഷിക്കാനായി കഴിയും.പതിനൊന്നു മാളുകളിൽ എത്തുന്നവർക്ക് ഇത്തവണത്തെ ഷോപിങ് മറക്കാനാകാത്ത അനുഭവമായിരിക്കുമെന്നു” ലൈൻ ഇൻവെസ്റ്റമെന്റ് പ്രോപ്പർട്ടി ജനറൽ മനേജർ ബിജു ജോർജ്‌ പറഞ്ഞു.
ലൈൻ ഇൻവെസ്റ്റ് മെന്റിന്റെ ഗിഫ്റ്റ് കാർഡായ ലാക്കയിൽ പുത്തൻ അപ്ഡേഷനും ചടങ്ങിൽ അവതരിപ്പിച്ചു. അതുമായ ബന്ധപ്പെട്ട ധാരണാ പത്രം ഒപ്പുവെക്കുന്ന ചടങ്ങും നടന്നു. ഡിജിറ്റൽ വീഡിയോ മെസ്സേജ് ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളാണ് ലാക്കാ കാർഡിൽ ഒരുക്കിയിട്ടുള്ളത് എന്ന് ദുബായ് ഷാർജ റീജിയൻ ജനറൽ മാനേജർ നവനീത് സുധാകരൻ പറഞ്ഞു. അൽ വഹ്ദ മാൾ, ഖാലിദിയ മാൾ, അൽറാഹ മാൾ, മുഷിരിഫ് മാൾ, മാസ്യാദ് മാൾ, മദീനത്ത് സായിദ് ഷോപ്പിങ് സെന്റർ, ഫോർസാൻ സെൻട്രൽ മാൾ (അബുദാബി), ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ഫോഹ് മാൾ (അൽഐൻ) എന്നീ മാളുകളാണ് ഫെസ്റ്റിവെലിന്റെ  ഭാഗമാകുക. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഷോപ്പിങ് മാൾ ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് ഡിവിഷനാണ് ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment