അബുദാബി കെഎംസിസി കബഡി ടൂർണമെന്റ്ട്രോഫി റിവീലിംഗും ടീം സെലക്ഷനും നടന്നു.
അബുദാബി: സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന കബഡി ടൂർണമെന്റ്ന്റെ ട്രോഫി റിവീലിംഗും ടീം സെലക്ഷനും നടന്നു. ഡിസംബർ 15 ന് ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക.കേരളത്തിൽ നിന്നുള്ള എട്ടു ജില്ലകൾക്കായി ഇന്ത്യൻ പ്രോ കബഡി ടീം അംഗങ്ങൾ ഉൾപ്പെടുന്ന പ്രമുഖ കളിക്കാരാണ് കളത്തിലിറങ്ങുക.പരിപാടിയിൽ സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ഹനീഫ പടിഞ്ഞാറെമൂല അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. ട്രോഫി റിവീലിംഗ് എമിറേറ്റ്സ്നെറ്റ് കോ ഫോണ്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അബ്ദുൽ ഗഫൂറും ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വിപികെ അബ്ദുള്ളയും ചേർന്ന് നിർവഹിച്ചു. പരുപാടിയിൽ ശബാബ് അൽ മദീന എംഡി ബഷീർ കെ കെ സന്നിഹിതനായിരുന്നു. കെഎംസിസി നേതാക്കളായ അഡ്വ കെ വി മുഹമ്മദ് കുഞ്ഞി, ഷറഫുദീൻ കുപ്പം,ഹംസ നടുവിൽ, സാബിർ മാട്ടൂൽ, ഹംസ ഹാജി പാറയിൽ, ഇ ടി എം സുനീർ, മൊയ്‌ദൂട്ടി വേളെരി, ഷാനവാസ് പുളിക്കൽ,അസീസ് കളിയാടാൻ,ജാഫർ തങ്ങൾ, ഷിഹാബ് കരിമ്പനോത്, അൻവർ തൃശൂർ, മുസ്തഫ കുട്ടി,ഹാരിസ് കരമന, അബ്ദുൽ സമദ് , മുഹമ്മദ് ആലംപാടി എന്നിവർ സംസാരിച്ചു.സംസ്ഥാന കെഎംസിസി സെക്രട്ടറി നിസാമുദ്ദീൻ പനവൂർ സ്വാഗതവും വൈസ് പ്രസിഡന്റ് കോയ തിരുവത്ര നന്ദിയും പറഞ്ഞു.