ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടി അത്യാകർഷകമായ ഗിഫ്റ്റ് കാർഡ് ഒരുക്കുന്നു.
അബുദാബി: ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടി അത്യാകർഷകമായ ഗിഫ്റ്റ് കാർഡ് ഒരുക്കുന്നു. അബുദാബി അൽവാഹ്ദ മാളിൽ നടന്ന ചടങ്ങിലാണ് പുത്തൻ സംവിധാനങ്ങളോട് കൂടിയ ഡിജിറ്റൽ കാർഡ് അവതരിപ്പിച്ചത്. അബുദാബി ആസ്ഥാനമായുള്ള ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയുടെ കീഴിലെ യു എ ഇ യിലെ 19 പ്രമുഖ മാളുകളിലാണ് ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ഒരുക്കിയിട്ടുള്ളത്. ലൈൻ ഇൻവെസ്റ്റ് മെന്റിന്റെ ഗിഫ്റ്റ് കാർഡായ ലാക്കയിലാണ് പുത്തൻ അപ്ഡേഷൻ അവതരിപ്പിച്ചത്.അടുത്ത വർഷത്തോടെയാണ് ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടിക്കു കീഴിലുള്ള മാളുകളിൽ ഡിജിറ്റൽ കാർഡുകൾ ഉപഭോക്താക്കൾക്കായി എത്തുക. വിസ ഇൻ്റഗ്രേഷൻ, വീഡിയോ മെസേജിംഗ്, എൻഹാൻസ്ഡ് സെക്യൂരിറ്റി തുടങ്ങിയ സംവിധാനങ്ങളോടുകൂടിയതാണ് ഗിഫ്റ്റ് കാർഡ്. നിംകാർഡ്, ഗിഫ്റ്റ് സ്റ്റാർ,വിസ കാർഡ് എന്നിവയുമായി ചേർന്നാണ് ചേർന്നാണ് ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടി ഡിജിറ്റൽ ഗിഫ്റ്റ് കാർഡ് പദ്ധതി ഒരുക്കുന്നത്. അതുമായ ബന്ധപ്പെട്ട ധാരണാ പത്രം ഒപ്പുവെക്കുന്ന ചടങ്ങും നടന്നു.

ഡിജിറ്റൽ വീഡിയോ മെസ്സേജ് ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളാണ് ലാക്കാ കാർഡിൽ ഒരുക്കിയിട്ടുള്ളത്. ലൈൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രോപ്പർട്ടി ഡയറക്ടർ വാജിബ് അബ്ദല്ല അൽ ഖൂരി, അബുദാബി&അൽ ഐൻ ജനറൽ മനേജർ ബിജു ജോർജ് , ദുബായ്&ഷാർജ ജനറൽ മാനേജർ നവനീത് സുധാകരൻ , ഗിഫ്റ്റ്സ്റ്റാർ റീജിയൻ ഹെഡ് മൈക്ക് വാൻ ഡെർ എൻഡെ, നിംകാർഡ് ചീഫ് ബിസിനസ് ഓഫീസർ ഷിറാസ് അലി, വിസ കാർഡ് യു എ ഇ കൺട്രി മാനേജർ സലിമ ഗുട്ടീവ, എന്നിവർ സന്നിഹിതരായിരുന്നു.