PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകെ എസ് സി ഭരത് മുരളി നാടകോത്സവത്തിനു തുടക്കമായി

കെ എസ് സി ഭരത് മുരളി നാടകോത്സവത്തിനു തുടക്കമായി

കെ എസ് സി ഭരത് മുരളി നാടകോത്സവത്തിനു തുടക്കമായി

അബുദാബി : 13 മത് കെ എസ് സി ഭരത് മുരളി നാടകോത്സവത്തിനു തിരശീല ഉയർന്നു
13 മത് കെ എസ് സി ഭരത് മുരളി നാടകോത്സവം ഡിസംബർ 20 വൈകിട്ട് 8 മണിക്ക് സെന്റർ അങ്കണത്തിൽ വച്ച് കെ.എസ്.സി പ്രസിഡന്റ് ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാസ്ക്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ മാനേജിങ് ഡയറക്ടർ ഗണേഷ് ബാബു ഉത്ഘാടനം നിർവഹിച്ചു.
ഡിസംബർ 23 തുടങ്ങുന്ന നാടക മത്സരം ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കും. ഈ പ്രാവശ്യം പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ ആണ് അവതരിപ്പിക്കപ്പെടുന്നത്. ഡോ.ശ്രീജിത്ത് രമണന്റെ സംവിധാനത്തിൽ ശക്തി തിയറ്റേഴ്സ് അബുദാബി അവതരിപ്പിക്കുന്ന ” അബദ്ധങ്ങളുടെ അയ്യരുകളി ” ജനുവരി 23 ന് ആദ്യ നാടകമായി അരങ്ങേറും. വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തിൽ പറുദീസ പ്ലേ ഹൌസ് അവതരിപ്പിക്കുന്ന “സീക്രെട്ട്” ജനുവരി 03 നു അരങ്ങേറും. സലീഷ് പദ്മിനി യുടെ സംവിധാനത്തിൽ അൽ ഐൻ മലയാളി സമാജം അവതരിപ്പിക്കുന്ന “നീലപ്പായസം” ജനുവരി 05, ക്രീയേറ്റീവ് ക്ളൗഡ് അവതരിപ്പിക്കുന്ന സാജിദ് കൊടിഞ്ഞിയുടെ ” സിദ്ധാന്തം അഥവാ യുദ്ധാന്തം” ജനുവരി 07, അഭിമന്യൂ വിനയകുമാറിന്റെ സംവിധാനത്തിൽ മാസ് ഷാർജയുടെ “ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ” ജനുവരി 10, തിയറ്റർ ദുബായ് അവതരിപ്പിക്കുന്ന ഒ. ടി. ഷാജഹാന്റെ “ജീവന്റെ മാലാഖ ” ജനുവരി 12 , എമിൽ മാധവിയുടെ സംവിധാനത്തിൽ അൽ ഖൂസ് തിയേറ്റർ ഒരുക്കുന്ന “രാഘവൻ ദൈ ” ജനുവരി 14, ഡോ.സാം പട്ടംകിരിയുടെ സംവിധാനത്തിൽ കനൽ ദുബായ് അവതരിപ്പിക്കുന്ന “ചാവുപടികൾ” ജനുവരി 17, സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ പ്രവാസി നാടക സമിതി അവതരിപ്പിക്കുന്ന “ശംഖുമുഖം” ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങൾ .അബുദാബി കേരള സോഷ്യൽ സെൻട്രലിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാത്രി കൃത്യം 8:15 മണിക്ക് നാടകങ്ങൾ അരങ്ങിലെത്തും. മലയാള നാടകവേദിയിലെ പ്രഗൽഭരായ നാടക പ്രവർത്തകർ വിധികർത്താക്കളായി എത്തിയിട്ടുണ്ട് . ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും .
സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം, സെന്റർ ജോയിൻ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, വൈസ് പ്രസിഡന്റ് ആ. ശങ്കർ, കലാ വിഭാഗം സെക്രട്ടറി ഷഹിർ ഹംസ, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment