വൈവിധ്യമാർന്ന ക്രിസ്തുമസ് കാഴ്ചകൾ ഒരുക്കി അബുദാബി മുശ്രിഫ് മാൾ.
അബുദാബി: ക്രിസ്തുമസ് സാന്താസ് ട്രെയിനും,മഞ്ഞുഗ്രാമവും,ട്രീകളും ഒക്കെയായി മനോഹരമായ ക്രിസ്തുമസ് കാഴ്ചകളാണ് മുശ്രിഫ് മാൾ ഒരുക്കിയ ‘സാന്താസ് ടൗൺ’ സമ്മാനിക്കുക. 2025 ജനുവരി അഞ്ച് വരെയാണ് സന്ദർശകർക്കായി സന്താസ് ടൗൺ ഒരുക്കിയിട്ടുള്ളത്.എല്ലാ പ്രായത്തിൽ ഉള്ളവർക്കും ആസ്വാദ്യമാകുന്ന തരത്തിലാണ് ക്രിസ്തുമസ് കാഴ്ച ഒരുക്കിയിട്ടുള്ളത്. സാന്താസ് ടൗണിന്റെ പശ്ചാത്തലത്തിൽ സെൽഫിയും റീൽസും എടുക്കാൻ ദിവസേന ഒട്ടേറെ ആളുകളാണ് എത്തുന്നത്. കുടുംബസമ്മേതം ഇവിടെ എത്തുന്നവരിലെ കുട്ടികൾക്ക് സാന്താക്ലോസിന്റെ വക സമ്മാനങ്ങളുമുണ്ട്.

ഈ അവധിക്കാലത്തു കുട്ടികൾക്കും കുടുംബങ്ങൾക്കുമായി മനോഹരമായ ഒരു ക്രിസ്തുമസ് കാഴ്ച ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലൈൻ ഇൻവെസ്റ്റ്മെന്റ് ജനറൽ മാനേജർ ബിജു ജോർജ്, മുഷ്‌രിഫ് മാൾ ജനറൽ മാനേജർ റിയാസ് ചെരിച്ചി എന്നിവർ പറഞ്ഞു. മഞ്ഞുഗ്രാമത്തിന്റെ ഓരോ കോണുകളും ഫോട്ടോ ഫ്രെയിമാക്കുന്ന സ്വദേശികളും വിദേശികളും ദൃശ്യവും ചിത്രവും പകർത്തി സൂക്ഷിക്കാൻ മത്സരിക്കുന്നതിന്റെ തിരക്കാണിവിടെ.