ഐ എസ് സി അപെക്സ് ബാഡ്മിന്റൺ ടൂർണമെന്റിനു തുടക്കമായി.
അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്ററും അപെക്‌സ് ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രാജ്യാന്തര ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ്ന് ഇന്ന് തുടക്കമാകും. രണ്ട് വിഭാഗങ്ങളിലായി ഐഎസ്‌സി അങ്കണത്തില്‍ മത്സരം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.47-മത് ഐഎസ്‌സി-അപെക്‌സ് ബാറ്റ്മിന്റന്‍ എലൈറ്റ് ടൂര്‍-2025 എന്ന പേരില്‍ നടത്തുന്ന ടൂര്‍ണമെന്റ് ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ ജനുവരി 19 വരെയും സീനിയര്‍ വിഭാഗം ഫെബ്രുവരി 1 മുതല്‍ 23 വരെയുമാണ് നടക്കുക. 1 ലക്ഷം ദിര്‍ഹം പ്രൈസ് മണിയാണ് വിജയികള്‍ക്ക് നല്‍കുക. പുരുഷന്മാരുടെ സിംഗിള്‍സ് വിജയിക്ക് 5,000 ദിര്‍ഹവും ഡബിള്‍സിന് 7,000 ദിര്‍ഹവും പ്രൈസ് മണിയായി നല്‍കുമെന്ന് ഐഎസ്‌സി പ്രസിഡന്റ് ജയറാം റായ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജയറാം റായ്, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ദീപു സുദര്‍ശന്‍, ട്രഷറര്‍ ദിനേശ് പൊതുവാള്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി രാകേഷ് രാമകൃഷ്ണന്‍, ബാറ്റ്മിന്റന്‍ സെക്രട്ടറി നൗഷാദ് അബൂബക്കര്‍, പ്രധാന സ്‌പോണ്‍സര്‍ അപെക്‌സ് ട്രേഡിംഗ് മാനേജിങ് ഡയറക്ടർ പി.എ ഹാഷിം എന്നിവര്‍ സംബന്ധിച്ചു.