PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഐഐസി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് പുരസ്‌കാര സമര്‍പണം 19ന്

ഐഐസി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് പുരസ്‌കാര സമര്‍പണം 19ന്

ഐഐസി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് പുരസ്‌കാര സമര്‍പണം 19ന്

അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വിപുലമായ പരിപാടികളോടെ ജനുവരി 18, 19 തിയ്യതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ 10ന് ഐഐസി പ്രസിഡന്റ് പി.ബാവഹാജി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുള്ള അധ്യക്ഷത വഹിക്കും. ഷുക്കൂറലി കല്ലിങ്ങല്‍, അബ്ദുറഹ്മാന്‍ തങ്ങള്‍, യൂസുഫ് മാട്ടൂൽ, അബ്ദുല്ല ഫാറൂഖി, സി.സമീര്‍, അഡ്വ.മുഹമ്മദ് കുഞ്ഞി, ബീരാൻകുട്ടി, ഹംസ നടുവില്‍, ജാഫര്‍ കുറ്റിക്കോട്, ജുബൈല്‍ വെള്ളാടത്ത് സംബന്ധിക്കും. രാവിലെ 11ന് രചനയുടെ രസതന്ത്രം-കുട്ടികളുടെ സെഷനില്‍ മുരളി മംഗലത്ത്, അബ്ദുസ്സലാം ടി.കെ, ലത്തീഫ് മാഷ്, കെ.കെ. ശ്രീ.പീലിക്കോട്, ഹസിത ടീച്ചര്‍, സതീഷ് കാവിലകത്ത്, ജസ്സ ജമാല്‍ സംസാരിക്കും. ഉച്ചക്ക് 2ന് മാപ്പിള തെയ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സെഷനില്‍ അഷ്‌റഫ് തൂണേരി, ഷാലി ബിജു, എം.കെ ഫിറോസ്, ഷംനാസ് വളയംകുളം, മുസ്തു ഊര്‍പ്പായി സംസാരിക്കും. 4 മണിക്ക് ട്രാവലോഗില്‍ അബ്ദുല്‍ വാസിഹ്, സിദ്ദീഖ് ട്രാവല്‍ഫുഡി, സഈദ നടേമ്മല്‍, ഹൈദര്‍ ബിന്‍ മൊയ്തു സംബന്ധിക്കും. 6.30ന് സാധാരണക്കാരന്റെ അസാധാരണ ജീവിതം പറയുന്ന പരിപാടിയില്‍ ഷാഹുക്ക, മേരി തോമസ്, അബ്ദുൽ ജബ്ബാർ ബനിയാസ് സ്‌പൈക്ക്, ഫനീഫ റെഡെക്‌സ്, കുഞ്ഞമ്മദ് ഒല്ലാച്ചേരി പങ്കെടുക്കും. ഇ.കെ ദിനേശന്‍ ഉപസംഹാരം നടത്തുന്ന പരിപാടിയില്‍ റഫീഖ് തിരുവള്ളൂര്‍ മോഡറേറ്ററായിരിക്കും. രാത്രി 8.30ന് റാഫി പാവറട്ടിയും സംഘവും അവതരിപ്പിക്കുന്ന ഗസലിരവ് നടക്കും.

ഞായറാഴ്ച രാവിലെ 9.30 ന് മഹാകവി പുലിക്കോട്ടില്‍ സ്മൃതി സദസ്സില്‍ സി.പി സൈതലവി സംസാരിക്കും. തുടര്‍ന്ന് മാപ്പിള സാഹിത്യവും കേരള സംസ്‌കാരവും എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ മങ്ങാട് സംസാരിക്കും. ഉച്ചക്ക് 2ന് കഥ നാടും മറുനാടും എന്ന സെഷനില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചര്‍ച്ചയില്‍ മുസ്തഫ പെരുമ്പറത്ത്, ഷാജി ഹനീഫ്, ഇ.കെ ദിനേശന്‍, മുഹമ്മദലി മാങ്കടവ്, വെള്ളിയോടന്‍ പങ്കെടുക്കും. 3 മണിക്ക് റാഷിദ് ഹമീദിന്റെ പ്രണയത്തുരുത്തിലേക്ക് ഒരു വിനോദയാത്ര-പുസ്തകത്തിന്റെ പ്രകാശനം നടക്കും. ആഷിക് തിരൂര്‍, സലിം ചിറക്കല്‍ സംബന്ധിക്കും. 4.30ന് വനിതാ സെഷനില്‍ ഡോ. സൗമ്യ സരിന്‍, ഡോ.താഹിറ കല്ലുമുറിക്കല്‍, ഡോ.ഹസീന ബീഗം, ഹണി ഭാസ്‌കര്‍, കെ.എം ഷഹനാസ്, ഷെറീന ഫൈസല്‍ സംസാരിക്കും. വൈകുന്നേരെ 7ന് സമാപന സാംസ്കാരിക സമ്മേളനത്തില്‍ ഐഐസി സാഹിത്യ പുരസ്‌കാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിക്കും. അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനവും നടക്കും.സയ്യിദ് അബ്ദുല്‍ അഷ്‌റഫ്, ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ സംബന്ധിക്കും. തുടര്‍ന്ന് എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണ പ്രഭാഷണം ഷാജഹാൻ മാടമ്പാട്ട്, സി.പി സൈതലവി എന്നിവർ നിര്‍വഹിക്കും.ഐ.സലീം, സൂരജ് പ്രഭാകരൻ, ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍, കെ. മുരളീധരൻ, കുഞ്ഞിരാമന്‍ നായര്‍, മുനീര്‍ അന്‍സാരി, ഗണേഷ് ബാബു, ജയറാം റായ്, സലീം ചിറക്കൽ, നൗഷാദ്, ബി.സി അബൂബക്കര്‍ സംസാരിക്കും.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment