കോഴിക്കോട് ജില്ല ചേമഞ്ചേരി “നാട്ടൊരുമ 25 ” പ്രചാരണോദ്‌ഘാടനം അബുദാബിയിൽ നടന്നു.
അബുദാബി: യു എ ഇ കോഴിക്കോട് ജില്ല ചേമഞ്ചേരി പഞ്ചായത്തിലെ മുഴുവൻ നിവാസികളുടെയും ഒത്തുചേരൽ “നാട്ടൊരുമ 25 ” ൻറെ പ്രചാരണോദ്‌ഘാടനം അബുദാബിയിൽ വച്ച് നടന്നു. ഫെബ്രുവരി 8 ശനിയാഴ്ച വൈകീട്ടു മൂന്ന് മണിക്ക് ശേഷം ദുബായ് വുഡ്‌ല൦ പാർക്ക് സ്കൂളിൽ വച്ച് വർണ്ണാഭമായ കലാ പരിപാടികളോടെ ഒത്തുചേരൽ സംഘടിപ്പിക്കുമെന്ന് സി എം എ കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തെക്കാട്ട് ഇബ്രാഹിം , ഫൈസൽ കാരാട്ട് , അസീസ് എ എം , ഹാഷിം വി എ എന്നിവർ ചേർന്ന് നിർവഹിച്ചു. ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ സെക്രട്ടറി ഇബിൻ റംസീർ സ്വാഗതവും നാഷിദ് ഉസ്മാൻ നന്ദിയും രേഖപ്പെടുത്തി.