അബുദാബി മാഹി വെൽഫെയർ അസ്സോസിയേഷൻ കുടുംബ സംഗമം.
അബുദാബി: അബുദാബി മാഹി വെൽഫെയർ അസ്സോസിയേഷൻ മെമ്പർമാരുടെ കുടുംബ സംഗമം ഉം അൽ ബാത്തിൻ ഫാമിൽ വെച്ച് നടന്നു. കമ്മിറ്റിയുടെ കീഴിൽ നാട്ടിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന അവലോകനവും നാട്ടിൽ പുതുതായി ആരംഭിച്ച ശാരീരിക മാനസിക വൈകല്യം സംഭവിച്ച കുട്ടികൾക്കുള്ള ടെക്നിക്കൽ ട്രെയിനിങ് സെന്ററിന്റെ വീഡിയോയും പ്രദർശിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി. യു എ ഇ യിൽ അൻപത് വർഷം പൂർത്തിയാക്കിയ കമ്മിറ്റിയുടെ സീനിയർ ഭാരവാഹിയായ അബ്ദുൽ നിസാർ പി. വി യെ ആദരിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ദൻ ജനാബ് ഗാലിബ് സാഹിബ് കമ്മിറ്റി അംഗങ്ങൾക്ക് വേണ്ടിയുള്ള ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യൂണിറ്റിയും , റിട്ടയർമെന്റ് പ്ലാനിനെ കുറിച്ചും വിശദമായി സംസാരിച്ചു. ജനറൽ സെക്രട്ടറി നൗജിദ് സി എച് സ്വാഗതവും, പ്രസിഡന്റ് ഫൈസൽ ബി എൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.