PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിലെ പ്രധാന റോഡ് ഫെബ്രുവരി 28 വരെ അടച്ചിടുന്നു.

അബുദാബിയിലെ പ്രധാന റോഡ് ഫെബ്രുവരി 28 വരെ അടച്ചിടുന്നു.

അബുദാബിയിലെ പ്രധാന റോഡ് ഫെബ്രുവരി 28 വരെ അടച്ചിടുന്നു.

അബുദാബി:  അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ഫെബ്രുവരി 28 വരെയും ഏപ്രിൽ 30 ബുധനാഴ്ച വരെയും അടച്ചിടുമെന്ന് അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (AD Mobility) മുന്നറിയിപ്പ് നൽകി.ഇതനുസരിച്ച് ഫെബ്രുവരി 28 വെള്ളിയാഴ്ച വരെ അൽ ദഫ്‌റ മേഖലയിലെ ഷെയ്ഖ സലാമ ബിൻ്റ് ബുട്ടി റോഡ് (Sheikha Salama Bint Butti Road) (E45) ഭാഗികമായി അടച്ചിടും.നേരത്തെ, അൽ ദഫ്‌റ മേഖലയിലെ മദീനത്ത് സായിദ് ഇൻഡസ്ട്രിയൽ ഏരിയയിലെ മക്തൂം അൽഫാൻദി അൽ മസ്‌റൂയി സ്ട്രീറ്റിൽ ഈ വർഷം ഏപ്രിൽ 30 ബുധനാഴ്ച വരെ റോഡ് അടച്ചിടുമെന്ന് AD മൊബിലിറ്റി അറിയിച്ചിരുന്നു.

നിയന്ത്രിത സമയങ്ങളിൽ ഹെവി ട്രക്കുകളുടെ ഡ്രൈവർമാർക്ക് താഴെപ്പറയുന്ന ബദൽ റൂട്ടുകൾ ഉപയോഗിക്കാം.

  • അൽ ഗുവൈഫത്ത് റോഡിൽ നിന്നും മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും വരുന്നവർക്കും അൽ ഐൻ ട്രക്ക് റോഡ് E30 റോഡ് ഉപയോഗിക്കാം.
  • ദുബായിൽ നിന്ന് വരുന്നവർക്ക് അൽ ഫയ ട്രക്ക് റോഡ് E75 ഉപയോഗിക്കാം.
  • മുഹമ്മദ് ബിൻ റാഷിദ് സ്ട്രീറ്റിൽ നിന്നും സ്വീഹാൻ റോഡിൽ നിന്നും വരുന്നവർക്ക് അൽ ഹഫാർ (അൽ അദ്‌ല)- അൽ ഫയ റോഡ് ഉപയോഗിക്കാം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment