PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവനിതകളുടെ ഉന്നമനത്തിനായി ”വോയ്‌സ് ഓഫ് വിമൻസ്” കൂട്ടായ്മ.

വനിതകളുടെ ഉന്നമനത്തിനായി ”വോയ്‌സ് ഓഫ് വിമൻസ്” കൂട്ടായ്മ.

വനിതകളുടെ ഉന്നമനത്തിനായി ”വോയ്‌സ് ഓഫ് വിമൻസ്” കൂട്ടായ്മ.

അബുദാബി: യു എ ഇ യിലെ മലയാളികളായ  ഹൌസ് മെയ്ഡുകൾ ഉൾപ്പെടെയുള്ള വനിതകളുടെ ഉന്നമനത്തിനും അവർക്ക് ജോലി കണ്ടെത്തി കൊടുക്കുന്നതിനുമായി പ്രവർത്തിച്ചുവരുന്ന യു എ ഇ  വിമൻസ് ജോബ് സെൽ, നിലവിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ”വോയ്‌സ് ഓഫ് വിമൻസ്” എന്ന കൂട്ടായ്മ രൂപീകരിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ലിജി ജെയിംസ് സ്വാഗതം ആശംസിച്ചു.  തികച്ചും ജനാധിപത്യപരമായ രീതീൽ നടന്ന തിരഞ്ഞെടുപ്പിൽ യു എ ഇ ജോബ് സെല്ലിന്റെ ഫൗണ്ടറും സാമൂഹിക പ്രവർത്തകനുമായ നവാസ് മാനന്തവാടി മുഖ്യ  രക്ഷാധികാരി ആയി തിരഞ്ഞെടുക്കപ്പെട്ടു.  സഫീന പയ്യൂരയിൽ ചെയർ പേഴ്സണും അജിനി സാജു കൺവീനറും അംബിക സന്തോഷ് ട്രഷററും, സോഫി അൽഫോൺസ്, ഷീജ ജസ്റ്റിൻ, രമണി വിജയൻ, ഡാലിയ, ഫൗസിയ, ജാസ്മിൻ, ജിഷ, രാജി വയനാട്, റംല കരീം, രമ്യ, സൈറ, ഷൈബി മാത്യു, സുഹറ, വത്സല, ലിജി ജെയിംസ്, വിജി വയനാട്, സുഷിത എന്നിവർ ഉൾപ്പെടെ 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് നിലവിൽ വന്നത്. കൂട്ടായ്മയിലെ അംഗങ്ങൾക്ക് ജോലി കണ്ടെത്തി കൊടുക്കുന്നതിനോടൊപ്പം തന്നെ അവർക്ക് ആവശ്യമായ നിയമ സഹായങ്ങളും ലേബർ എമിഗ്രേഷൻ എംബസി എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ അബുദാബിയിലെ ഹോസ്പിറ്റലുകളും ക്ലിനിക്കുകളുമായി സഹകരിച്ച് വൈദ്യ സഹായങ്ങളും കൂട്ടായ്മ നൽകി വരുന്നു. ജോലി തേടി യു എ ഇ യിൽ  എത്തുന്ന വനിതകൾക്ക് താമസസൗകര്യം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും യു എ ഇ യിലെ പ്രവാസി വനിതകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ധവും ഒറ്റപെടലും പരിഹരിക്കുന്നതിനായി ഉല്ലാസ യാത്രകളും സ്റ്റേജ് ഷോകളും സൗഹൃദ  ഒത്തുചേരലുകളും കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. വോയ്‌സ് ഓഫ് വിമൻസിൽ അംഗമാവുന്നതിനും കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ പങ്ക് ചേരുന്നതിനും വോയ്‌സ് ഓഫ് വിമൻസിന്റെ 0563212624 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മലയാളി ഹൗസ് മെയ്ഡുകളെ ആവശ്യമുള്ളവർക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് വോയിസ്‌ ഓഫ് വിമൻസിന്റെ മുഖ്യ രക്ഷധികാരി നവാസ് മാനന്തവാടി അറിയിച്ചു. നൂറുകണക്കിന് വനിതകൾ പങ്കെടുത്ത യോഗത്തിൽ ഫൗസിയ നന്ദി പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment