അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു.
അബുദാബി: അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും, വടകര മണ്ഡലം കെ എം സി സി യും സംയുക്തമായി ചരിത്രവർത്തമാനം എന്ന പേരിൽ കൺവൻഷൻ സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് പരിപാടി ഒരുക്കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ പാറക്കൽ അബ്ദുല്ല പരിപാടി ഉത്‌ഘാടനം നിർവഹിച്ചു. കേരളത്തിൽ ഇടതുഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്നും,മുസ്ലിങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. വിദ്യാഭ്യാസ സ്കോളർഷിപ്പ് അനുവദിക്കുന്നതിലും ഉദ്യോഗനിയമനം നടത്തുന്നതിലും വിവേചനം നിലനിൽക്കുന്നുണ്ട് എന്നും ഉത്ഘടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സി എച്ച് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. വേൾഡ് കെ എം സി സി വൈസ് പ്രസിഡന്റ് യു അബ്ദുള്ള ഫാറൂഖി ഉൽഘാടനം ചെയ്തു. ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, വടകര മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ജാഫർ പി, പി, ഹിദായത്തുള്ള പറപ്പൂർ, സാബിർ മാറ്റൂൽ, അബ്ദുൽ ബാസിത് കായക്കണ്ടി , അഷറഫ് സി പി , അബ്ദുൽ റസാഖ് അത്തോളി, നൗഷാദ് കൊയിലാണ്ടി, ഷറഫുദ്ദീൻ കടമേരി, നൗഷാദ് വടകര എന്നിവർ സംസാരിച്ചു. മുഹമ്മദ് വടകര സ്വാഗതവും മഹബൂബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.