PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഐ.ഐ.സി ഹോളി ഖുർആൻ പാരായണ മത്സരം മാർച്ച് 14,15,16 തീയതികളിൽ: ഫെബ്രുവരി 25 നകം പേര് റജിസ്റ്റർ ചെയ്യണം.

ഐ.ഐ.സി ഹോളി ഖുർആൻ പാരായണ മത്സരം മാർച്ച് 14,15,16 തീയതികളിൽ: ഫെബ്രുവരി 25 നകം പേര് റജിസ്റ്റർ ചെയ്യണം.

ഐ.ഐ.സി ഹോളി ഖുർആൻ പാരായണ മത്സരം മാർച്ച് 14,15,16 തീയതികളിൽ: ഫെബ്രുവരി 25 നകം പേര് റജിസ്റ്റർ ചെയ്യണം.

അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ  റമദാനിൽ നടത്തി വരുന്ന വിശുദ്ധ ഖുർആൻ പാരായണ മത്സരം മാർച്ച്‌ 14,15,16 തീയതികളിൽ  സംഘടിപ്പിക്കുമെന്ന് ഇസ്ലാമിക്‌ സെന്റർ ഭാരവാഹികൾ അറിയിച്ചു.  മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ യു എ ഇ യിൽ താമസിക്കുന്ന ഇന്ത്യക്കാർക്കാണ് അവസരമുള്ളത്. 10 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ആൺ കുട്ടികൾ, 15 വയസ്സുവരെയുള്ള പെൺകുട്ടികൾ, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാർ എന്നീ കാറ്റഗറി കളിലായിട്ടാണ് മത്സരം നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഇതോടൊപ്പമുള്ള QR കോഡ് സ്കാൻ ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.  ഇസ്ലാമിക് സെന്ററിന്റെ റിലീജിയസ് വിഭാഗം ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നത്  ഖുർആനോട്‌ ആദരവും അതിന്റെ സർഗാത്മകവും മാനവികവുമായ മേഖലയിൽ സർഗ്ഗ പ്രതിഭകൾ മാറ്റുരച്ചു കൊണ്ട് വളർന്ന് വരുന്ന പുതിയ തലമുറയിലൂടെ പരന്ന ഖുർആൻ വായന സമൂഹത്തിൽ വളർത്തി എടുക്കുകയും ഇന്ത്യൻ സമൂഹത്തിൽ ഖുർആൻ ഉയർത്തി പിടിക്കുന്ന സവിശേഷ മാതൃകകൾ പകർന്ന് കൊടുക്കലുമാണ് ഇസ്ലാമിക്‌ സെന്റർ ഇതിലൂടെ ലക്ഷ്യമിടുന്നത്. മാർച്ച്‌ 16 ന് രാത്രിയാണ് ഗ്രാന്റ് ഫിനാലെ. യൂ എ ഇ യിലെ പ്രമുഖ മത പണ്ഡിതരാണ് വിധി കർത്താക്കൾ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് നൽകുക. മത്സരത്തിൽ പങ്കെടുക്കാനുള്ളവർ ഫെബ്രുവരി 25 നകം പേര് റജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ്‌. പി ബാവാ ഹാജിയുടെ അധ്യക്ഷതയിൽ കൂടിയ മാനേജിങ് കമ്മിറ്റി അഭ്യർത്ഥിച്ചു.  കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും  02 642 4488 ,050 129 5750, 055 824 357, 055 824 3574  എന്നീ  നമ്പറുകളിൽ  ബന്ധപ്പെടാം.മൂന്ന് വിഭാഗങ്ങളിലും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ഇന്ത്യൻ രൂപ 50,000, 30,000,20,000 എന്നീ ക്രമത്തിൽ ക്യാഷ് പ്രൈസ് സമ്മാനിക്കുന്നതാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment