അബുദാബി തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ഇഖ്റഅ- 2025 ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു.
അബുദാബി : അബുദാബി കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി 22-02-2025 ശനിയാഴ്ച്ച രാത്രി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ഇഖ്റഅ- 2025 എന്ന പേരിൽ റമളാനിന് മുന്നോടിയായി കാസറഗോഡ് ജില്ലാ തല ഖുർആൻ പാരായണ മത്സരം നടത്തി. മുതിർന്നവർക്കായി നടത്തിയ മത്സരം വ്യത്യസ്ഥത നിറഞ്ഞതായിരുന്നു. ഖുർആൻ പാരായണ മത്സരത്തിൽ മുഹമ്മദ് ശമ്മാസ് ഒന്നാം സ്ഥാനവും ഹാഫിള് മുഹമ്മദ് അഷ്ഫാഖ് രണ്ടാം സ്ഥാനവും മുഹമ്മദ് കുഞ്ഞി കൊളവയൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കെ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷുക്കൂർ ഒളവറ സ്വാഗതവും കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി സാഹിബ് ഉത്ഘാടനവും നിർവ്വഹിച്ചു. ഹാഫിള് : സൈൻ സഖാഫി ഉള്ളാൾ, ഹാഫിള് ആഷിഖ് അബ്ദുൽ റഹ്മാൻ മൊഗ്രാൽ പ്രോഗ്രാം നിയന്തിച്ചു. സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്, കാസറഗോഡ് ജില്ലാ കെഎംസിസി ട്രഷറർ ഉമ്പു ഹാജി, ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് അഷ്‌റഫ് ഒളവറ, ജില്ലാ സെക്രട്ടറിമാരായ സത്താർ കുന്നുംകൈ, ഇസ്മായിൽ മുഗ്ലി,മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് അസീസ് പെർമുദെ, കാസറഗോഡ് മണ്ഡലം പ്രസിഡന്റ് അസീസ് ആറാട്ടുകടവ്,തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഇസ്മായിൽ ഉദിനൂർ,ഖാലിദ് പി കെ സി, അമീർ അലി ടി എം, യൂസുഫ് നീലേശ്വരം സെക്രട്ടറിമാരായ അബ്ദുള്ള ഒറ്റത്തായി, സിറാജ് മൗക്കോട്, മണ്ഡലം കെയർ കോർഡിനേറ്റർ സാദാത്ത് ഹുസൈൻ, റഫീഖ് എൻ പി, അബ്ദുൽ ഹമീദ് വി പി, ഇല്യാസ് പി വി,സുബൈർ പി പി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മത്സര വിജയികൾക്ക് കാശ് പ്രൈസും സർട്ടിഫിക്കറ്റും മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും നൽകി. തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ മുസബ്ബിർ ഇ കെ നന്ദിയും പറഞ്ഞു.