PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ദിരാഗാന്ധി  വീക്ഷണം ഫോറം അബുദാബിക്ക് പുതിയ നേതൃത്വം.

ഇന്ദിരാഗാന്ധി  വീക്ഷണം ഫോറം അബുദാബിക്ക് പുതിയ നേതൃത്വം.

ഇന്ദിരാഗാന്ധി  വീക്ഷണം ഫോറം അബുദാബിക്ക് പുതിയ നേതൃത്വം.

അബുദാബി : 47 വർഷം പിന്നിടുന്ന ഇന്ദിരാഗാന്ധി  വീക്ഷണം ഫോറം അബുദാബി സോണൽ  കമ്മിറ്റിക്ക് പുതു നേതൃത്വം  നിലവിൽ വന്നു. ആക്ടിങ് പ്രസിഡണ്ട് ഷാജി കുമാറിന്റെ അധ്യക്ഷതയിൽ കേരള സോഷ്യൽ സെന്ററിൽ വച്ച് കൂടിയ വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി അനീഷ് ചളിക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വീക്ഷണം ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് എൻ.പി.മുഹമ്മദാലി ഉദ്‌ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് ട്രഷറർ നസീർ താജ് നന്ദി പ്രകാശിപ്പിച്ചു. വീക്ഷണം ഫോറത്തിന്റെ പുതിയ കലാവിഭാഗമായ “ക്രിയേറ്റീവ് പ്രിസം” എന്ന സംഘടനയുടെ ലോഗോപ്രകാശനം എം.യു.ഇർഷാദ് , നിബു സാം ഫിലിപ് എന്നിവർക്ക് നൽകിക്കൊണ്ട് എൻ.പി.മുഹമ്മദാലി നിർവ്വഹിച്ചു. 
പുതിയ ഭാരവാഹികൾ : ടി.എം. നിസാർ (പ്രസിഡണ്ട്), ഷാജികുമാർ. എസ് .എ (ജനറൽ സെക്രട്ടറി), രാജേഷ് മഠത്തിൽ (ട്രഷറർ ) ,  വൈസ് പ്രസിഡണ്ടുമാർ  നസീർ താജ് (സാമ്പത്തികം), സയീദ് മുണ്ടയാട് ( ഏകോപനം), ജെറിൻ ജേക്കബ് (വിദ്യാഭ്യാസം), അമീർ കല്ലമ്പലം (വെൽഫെയർ), സിറാജുദ്ധീൻ മാള (കല) എന്നിവരെയും സെക്രട്ടറിമാരായി നദീർ.പി, ജോയിസ് പുന്തല, ജോസ്സി, ബാസ്റ്റിൻ,കബീർ ,അസിസ്റ്റന്റ് ട്രഷററായി ഫസൽ റഹ്മാനെയും മീഡിയ കൺവീനർമാരായി അമർലാൽ പാലക്കൽ, ഷൈജു ബദറുദ്ധീൻ, കലാവിഭാഗം സെക്രട്ടറിമാരായി വിഷ്ണു പ്രകാശ്, റജ മുഹമ്മദ്, സാഹിത്യവിഭാഗം സെക്രട്ടറിയായി ഷാനവാസ് സാലി, കായിക വിഭാഗം സെക്രട്ടറിയായി മുഹമ്മദ് ഷഫീക്കിനെയും തുതിരഞ്ഞെടുത്തു. എം.യു.ഇർഷാദ്, നിബു സാം ഫിലിപ്പ് എന്നിവരാണ് പുതിയ  കേന്ദ്രകമ്മിറ്റി പ്രതിനിധികൾ കൂടാതെ 23 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും ചുമതലയേറ്റു.
വനിതാ വിഭാഗത്തിൽ:
നീനാ തോമസ്, വീണ രാധാകൃഷ്ണൻ എന്നിവരാണ് വനിതാ വിഭാഗം രക്ഷാധികാരികൾ. അജീബ ഷാൻ പ്രസിഡന്റ്,ജനറൽ സെക്രട്ടറി അമൃത അജിത്, ട്രഷറർ ബദരിയാ എന്നിങ്ങനെ തെരെഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാരായി പൂർണിമ ജയകൃഷ്ണൻ, റോഷ്‌നി റെജ, സെക്രട്ടറിമാരായി ശ്രേയ, ക്യൂറ്റി ജ്യോതി,ഫെമിൻ അൻസാർ  എന്നിവരും, ഇവന്റ് കോർഡിനേറ്റർ ജാസ്മിൻ ഷാനവാസ് എന്നിങ്ങനെയും തെരെഞ്ഞെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment