PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളീസ് ”എ ഡി എം സിംഫോണി 2025” സംഘടിപ്പിച്ചു.

അബുദാബി മലയാളീസ് ”എ ഡി എം സിംഫോണി 2025” സംഘടിപ്പിച്ചു.

അബുദാബി മലയാളീസ് ”എ ഡി എം സിംഫോണി 2025” സംഘടിപ്പിച്ചു.

അബുദാബി: അബുദാബി മലയാളീസിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച ”എ ഡി എം സിംഫോണി 2025”  അൽവഹ്ദ  മാളിൽ  നടന്നു. കമ്മറ്റി ചെയർമാൻ മമ്മിക്കുട്ടി കുമരനെല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻറ് വിദ്യ നിഷൻ ഗ്രൂപ്പിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനറൽ സെക്രട്ടറി റാഫി വസ്മ കോഡിനേറ്റ് ചെയ്ത പരിപാടികൾക്ക് ഇവന്റ് ഡയറക്ടർ  ഫിറോസ് എം. കെ  നേതൃത്വം നൽകി . മുന്നൂറില്പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ  ബിഗ്ബോസ് താരം ഷിയാസ് കരീം വിശിഷ്ടാതിഥിയായി പങ്കെടുത്തു.
അഹല്യ മെഡിക്കൽ ക്യാമ്പിനു വോളണ്ടിയറിങ് ചെയ്ത അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ  വിതരണം ചെയ്തു.ഡി ബാൻഡ്  അബുദാബി നടത്തിയ മ്യൂസിക്കൽ നൈറ്റിനു  പുറമേ വിദ്യ നിഷൻ സംവിധാനം ചെയ്തു എ ഡി എം  അംഗങ്ങൾ അഭിനയിച്ച ഷോർട്ട് ഫിലിം ഒസൂരി പ്രീമിയർ,  എ ഡി എം  അംഗം നവനീത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം സത്യഭാമയുടെ ട്രീസർ എന്നിവ ചടങ്ങിൽ പ്രദർശിപ്പിച്ചു. കബീർ സംവിധാനം ചെയ്തു എ ഡി എം  അംഗങ്ങൾ അഭിനയിച്ച നാടകം ചെസ്സ് നമ്പർ 472 , എ ഡി എം  അംഗങ്ങൾ അവതരിപ്പിച്ച ഡാൻസ് എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി. കലാകാരികളായ സാന്ദ്ര നിഷൻ , ഗായിക നൈഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു.  അസർ അവതാരകനായ ചടങ്ങിൽ മലയാളി സമാജം സെക്രട്ടറി സുരേഷ് കുമാർ, ആർട്ട്സ് സെക്രട്ടറി ജാസിർ, ലുലു അഷ്റഫ്,നയീമ,റസീല , അൻസാർ,ഷാനി,ഫത്താഹ്,ബിജു വാര്യർ, സുധീഷ് കൊപ്പം,ജാഫർ,അജിത്,അമൃത, അനസ്, മനു തുടങ്ങിയവർ പങ്കെടുത്തു.
അബൂദാബി മലയാളീസ് ട്രഷറർ മുബാറക്,വൈസ് പ്രസിഡന്റ് സെമിർ,ജോയിൻ സെക്രട്ടറി ഷഫാന, ലേഡീസ് കൺവീനർ നാദിയ,ആർട്ട് സെക്രട്ടറി സുബീന,അബുദാബി മലയാളീസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റജ,സുമോദ്, ഷിൻസി, രാജി ടീം അംഗങ്ങളായ നിതീഷ്,ആരിഫ്,ജുബൈർ,ഉജ്ജ്വൽ,സൗമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment