ഗ്രാൻഡ് റമദാൻ പ്രഭാഷണം നാളെ (ഞായറാഴ്ച മാർച്ച് 2) അബുദാബിയിൽ.
അബുദാബി: യുഎഇ ഭരണാധികാരി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാന്റെ ഈ വർഷത്തെ റമദാൻ അതിഥിയായി ഇന്ത്യയിൽ നിന്ന് വന്ന കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഹാഫിള് അബൂബക്കർ സഖാഫി എന്നിവരുടെ റമദാൻ പ്രഭാഷണം ഞായറാഴ്ച നടക്കും. രാത്രി 9 30 ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ചാണ് ഗ്രാൻഡ് പ്രഭാഷണം. റമദാൻ ഒന്നുമുതൽ വിവിധ പള്ളികളിലും മറ്റും റമദാൻ അതിഥികളുടെ പ്രഭാഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവും മികച്ച ജനപങ്കാളിത്തമുള്ള ഗ്രാൻഡ് പ്രഭാഷണമാണ് ഇന്ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടക്കുന്നത് .
പരിപാടിയിൽ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി തങ്ങൾ,പേരോട് അബ്ദുറഹ്മാൻ സഖാഫി ,ശാഫി സഖാഫി മുണ്ടമ്പ്ര തുടങ്ങിയ ഒട്ടനേകം പണ്ഡിത നേതാക്കൾ സന്നിദ്ധരായിരിക്കും.റമദാനിനോട് അനുബന്ധിച്ച് യു എ ഇ ഭരണാധികാരി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ നിരവധി പണ്ഡിതന്മാരെ കൊണ്ടുവന്ന് പ്രഭാഷണം നടത്തുന്നുണ്ട്.പള്ളികളിലും ഓഡിറ്റോറിയങ്ങളിലും കലാലയങ്ങളിലും എല്ലാം പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു.
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ടും നിലമ്പൂർ മജ്മൽ സഖാഫി സുന്നിയ കാര്യദർശിയുമാണ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി. കാരന്തൂർ മർക്കസ് സഖാഫി സുന്നിയ്യ ഹിസ്ബുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ആണ് റമദാൻ അതിഥിയായി ഈ വർഷം വന്ന ഹാഫിള് അബൂബക്കർ സഖാഫി.അബുദാബിക്ക് പുറമേ ഇവയുടെ വിവിധ എമിറസ്റ്റുകളിൽ പള്ളികളിലും മറ്റുമായി റമദാൻ അതിഥിയായി വന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രഭാഷണം ശ്രവിക്കാൻ വരുന്നവർക്ക് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.