PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവരെ ആദരിച്ച് യുഎഇ പ്രസിഡണ്ട്

ജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവരെ ആദരിച്ച് യുഎഇ പ്രസിഡണ്ട്

ജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവരെ ആദരിച്ച് യുഎഇ പ്രസിഡണ്ട്

അബുദാബി: ജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികളെയും സന്നദ്ധപ്രവർത്തകരെയും റമദാൻ വേളയിൽ ആദരിച്ച‍് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബി അൽ ബത്തീൻ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ യുഎഇയുടെ ഭാവി സുസ്ഥിരതാ പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, കൃഷി, ഊർജ്ജ, സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റങ്ങൾ, നദീ സംരക്ഷണം അടക്കം ചർച്ചയായി.

മനുഷ്യസ്നേഹത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ടുവച്ച മാർഗദർശനങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇവരുടെ പ്രവർത്തനങ്ങൾ എന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടികാട്ടി. യുഎഇയുടെ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ കാഴ്ചപ്പാടിന് കൂടുതൽ ഊർജ്ജം നൽകുന്ന പ്രവർത്തനങ്ങൾ തുടരണമെന്നും അദേഹം കൂട്ടിചേർത്തു. ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് യുഎഇയുടേത് എന്നും മാനുഷികമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പ്രവർത്തനങ്ങൾ ഓരോ പൗരന്റെയും കടമയാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

സായിദ് ചാരിറ്റബിൾ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് തുടങ്ങി ആരോഗ്യ, വിദ്യാഭ്യാസ, സുസ്ഥിരത, ഭക്ഷ്യസുരക്ഷ, ഊർജ്ജം, സാമ്പത്തികം, കൃഷി മേഖലയിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനാ അംഗങ്ങൾ, എർത്ത് സായിദ് ഫിലാന്ത്രോപ്പീസ്, സന്നദ്ധസംഘടനാ പ്രവർത്തകർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ടും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഉമ്മൽ ഖുവൈൻ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ റാഷിദ് അൽ മുഅല്ല, അഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവരും സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment