ബിയോണ്ട് ബൗണ്ടറിസ് ഇവന്റസ് ഒരുക്കുന്ന ”ഈദ് ഹാങ്ങാമ 2025” അബുദാബിയിൽ.
അബുദാബി: ചെറിയ പെരുന്നാൾ ആഘോഷത്തിന് പൊലിമയേകാൻ ബിയോണ്ട് ബൗണ്ടറിസ് ഇവന്റസ് ”ഈദ് ഹാങ്ങാമ 2025” ഒരുക്കുന്നു. രണ്ടാം പെരുന്നാൾ ദിനത്തിൽ വൈകുന്നേരം 5;30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് പരിപാടി നടക്കുക. പ്രശസ്ത സിനിമാതാരങ്ങളായ വിൻസി അലോഷ്യസ്, ആടുജീവിതത്തിലൂടെ മലയാള മനസിലും ഇടം നേടിയ റിക് എബി, എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം അബുദാബി സലാം ട്രീറ്റ് ബി ബി സി റെസ്റ്റോറന്റിൽ നടന്നു. അബുദാബി മലയാളീ സമാജം പ്രസിഡന്റ് സലിം ചിറയ്ക്കൽ, അഷ്‌റഫ് പി ആർ ഓ ലുലു എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് സമീർ കല്ലറ, നിഷ്ക ജെവല്ലറി പ്രധിനിധി അഫ്‌നാസ് , ബി ബി സി പ്രധിനിധി സുഹൈൽ, വേദ ആയൂർവേദിക് പ്രധിനിധി നിതിൻ, ആദം ആൻഡ് ഈവ് പ്രധിനിധി ആകർഷ്, ജംഷീർ സ്വീറ്റ് വേൾഡ്, അബുബിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന നൈമ അഹമ്മദ്, ജിഷ ഷാജി, റൂബി കൽപക, ഫിറൊസ്, മൻസ്സൂർ ,സിറാജ് ,ഷഫീഖ് ,അനസ് ,ഷാഹിദ് ,അലി,നിധ ഹാരിസ് ,ടീം പോപ്പിൻസ്, ഷംസീർ, ജാഫർ റബീഹ്, തുടങ്ങിയ നിരവധിപേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു
ബിയോണ്ട് ബൗണ്ടറിസ് ഇവന്റസ് പ്രതിനിധികളായ ശ്യം പൂവത്തൂർ, ഇബ്രാഹിം, ആദിത്യൻ അജിത്കുമാർ,സുമ, നസ്മിജ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മ്യൂസിക് നൈറ്റ്, സൂഫി സഗീതം, ഡി ജെ എന്നിങ്ങനെയാണ് ”ഈദ് ഹാങ്ങാമ 2025” ഒരുക്കിയിരിക്കുന്നത്. സൂഫീ ഗായകരായ സമീർ ബിൻസിയും ഇമാം മജ്‌ബൂറും അവതരിപ്പിക്കുന്ന സൂഫീ നൈറ്റ്, നവാസ് കാസർഗോഡ്, റാഫി പെരിഞ്ഞനം അൻസർ വെഞ്ഞാറമൂട്, സിർജൻ, സുഹൈൽ ഇസ്മായിൽ, നജ്മീർ കാലിക്കറ്റ്, നസ്മിജ ഇബ്രാഹിം, തുടങ്ങിയ അബുദാബിയിലെ കലാകാരന്മാരും മ്യൂസിക് നൈറ്റിൽ അണിനിരക്കും, ജെസ്‌ലിൻ നയിക്കുന്ന ഡി ജെ പരിപാടിക്ക് മാറ്റ് കൂട്ടും, പ്രവേശനം സൗജന്യമാണ്. ദി അറേബ്യൻ സ്ട്രീം മാർക്കറ്റിങ് പാർട്ണറും, അബുദാബി 24 സെവൻ ചാനൽ പാർട്ണറും, റെഡ് എക്സ് മീഡിയ മീഡിയ പാർട്ണറുമാണ്.