മടവൂർ സി എം സെന്റർ 35 മത് വാർഷികവും സി എം ഉറൂസ് മുബാറകും അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു.
അബുദാബി : മടവൂർ സി എം സെന്റർ അബുദാബി കമ്മിറ്റിയുടെയും ഐ സി എഫ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസ്ഥാനിക കൂട്ടായ്മയോടു കൂടി എപ്രിൽ 5 ന് ശനിയാഴ്ച്ച ഐ ഐ സിസി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന മടവൂർ സിഎം സെന്റർ മുപ്പത്തിയഞ്ചാം വാർഷിക ഐക്യധാർഡ്യ സമ്മേളനവും സി എം വലിയുല്ലാഹി യുടെ മുപ്പത്തിനാലാമത് ഉറൂസ് മുബാറക് പരിപാടിക്കും അബുദാബിയിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മുസ്തഫ ദാരിമി കടങ്കോട്,പി വി അബൂബക്കർ മുസ്ല്യാർ, ഉസ്മാൻ സഖാഫി തിരുവത്ര , വഹാബ് ബാഖവി, സിദ്ദീഖ് അൻവരി, ഹമീദ് ഈശ്വര മംഗലം , ഹമീദ് പരപ്പ ( അഡ്വൈസറി ബോർഡ് ) ഹംസ അഹ്സനി ( ചെയർമാൻ ) ഇഖ്ബാൽ മസ്ലിയാർ , അബ്ദുള്ള വെള്ളിമാട് കുന്ന് , ഹസൈനാർ അമാനി , റസാഖ് ഹാജി ( വൈസ് ചെയർമാൻ ) നാസർ മാസ്റ്റർ ( ജനറൽ കൺവീനർ ) ശാഫി പട്ടുവം , ഹക്കീം വളക്കൈ, റഫീഖ് അണ്ടോണ , അയ്യൂബ് കൽപകഞ്ചേരി ( കൺവീനർമാർ ) പി.സി ഹാജി ( ഫിനാൻസ് കൺവീനർ ) ഫഹദ് സഖാഫി ചെട്ടിപ്പടി ( ചീഫ് കോർഡിനേറ്റർ) ലത്തീഫ്ഖുത്തുബി , ലത്തീഫ് കിണാശ്ശേരി , ഷാജഹാൻ തിരുവമ്പാടി ( കോർഡിനേറ്റേഴ്സ് ) അബ്ദുറഹ്മാൻ മാട്ടൂൽ, അസ്ഫാർ മാഹി , യാസിർ വേങ്ങര ( ഫാമിലി കോഡിനേറ്റേഴ്സ് ) ലത്തീഫ് ഹാജി മാട്ടൂൽ , അഖ്ലാഖ് ചൊക്ലി ( ഫുഡ് & റീഫ്രഷ്മെൻറ് ) സലാം ഇർഫാനി , സമദ് സഖാഫി ( പബ്ലിസിറ്റി ) സയ്യിദ് ഹാമിദ് തങ്ങൾ , സുബൈർ ബാലുശ്ശേരി, ശിഹാബ് സഖാഫി നാറാത്ത് (റിസപ്ഷൻ ) ഖമറുദ്ദീൻ മാഷ് , അമീറുദ്ദീൻ സഖാഫി , ഹുസൈൽ സിദ്ധിഖി ( മീഡിയ ) യാസിർ സിദ്ധീഖ് ഫൈസൽ കരേക്കാട് ഷബീർ അലി ( ഐ ടി $ സപ്പോർട്ട് ) സൂപ്പി പേരാമ്പ്ര , മുഹമ്മദ് വേങ്ങര ( വളണ്ടിയർ ) തുടങ്ങി എക്സിക്യൂട്ടീവുകകൾപ്പെടെ അമ്പത്തഞ്ചംഗ സ്വാഗത സംഘ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത് ഏപ്രിൽ 5 ശനി വൈകുന്നേരം ഏഴ് മണി മുതൽ അബുദാബിയിലെ ഐ ഐ സിസി ഓഡിറ്റോറിയത്തിൽ നടക്കും.

ഐസി എഫ് , ആർ എസ് സി , കെ സി എഫ് പ്രാസ്ഥാനിക നേതാക്കൾ പങ്കെടുക്കും മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല പ്രസിഡന്റും മടവൂർ സി എം സെന്റർ ജനറൽ സെക്രട്ടറിയുമായ ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ മുഖ്യാധിതി ആയിരിക്കും ഓട്ടപ്പടവ് മിസ്ബാഹി സിഎം അനുസ്മരണ പ്രഭാഷണം നടത്തും സയ്യിദ് ഇല്യാസ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സി എം മൗലിദ് പാരായണം , അനുസ്മരണ പ്രഭാഷണം, മുഹിബ്ബ് സംഗമം, ഡോക്യുമെന്ററി പ്രദര്ശനം, തബറുക്ക് വിതരണം തുടങ്ങി വിവിധ പരിപാടികൾ നടക്കും മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.