‘റമദാൻ ഈവ്’ പ്രൊഫഷണൽ സംഗമം സംഘടിപ്പിച്ചു.
അബൂദാബി: രിസാല സ്റ്റഡി സർക്കിൾ വിസ്‌ഡം ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ അബുദാബിയിലെ യംഗ് പ്രൊഫെഷനൽസുകളുടെ സംഗമം നടത്തി. വിവിധ രംഗങ്ങളിൽ നിന്നുള്ള നൂറോളം പ്രൊഫഷണലുകൾ പങ്കെടുത്തു. മാർച്ച് 24 തിങ്കളാഴ്ച വൈകുന്നേരം അബുദാബിയിലെ ഐസിഎഫ് ഹാളിൽ വെച്ച് നടന്ന പരിപാടി രിസാല സ്റ്റഡി സർക്കിൾ അബുദാബി സിറ്റി ചെയർമാൻ അമീറുദ്ധീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴകാട്ടിരി ലീഡ് ചെയ്തു.നാഷനൽ എക്സിക്കുട്ടീവ് അംഗം അബ്ദുൽ റഹ്‌മാൻ മങ്കേരി സംഗമം ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫഷണലുകളുടെ ഇടപെടലിലൂടെ പൊതു സമൂഹത്തിൽ കൊണ്ട് വരാവുന്ന പുതിയ മാറ്റങ്ങളെ സംഗമം ചർച്ച ചെയ്തു. മഹ്ബൂബ് അലി പുതിയങ്ങാടി,വാസിഖ് അലി എന്നിവർ സംസാരിച്ചു. സോൺ ജനറൽ സെക്രട്ടറി ഖമറുദ്ധീൻ മാസ്റ്റർ ടീം വിസ്‌ഡം പ്രഖ്യാപനം നടത്തി. ഷാഹുൽ എടപ്പാൾ സ്വാഗതവും ആഷിഖ് അദനി നന്ദിയും പറഞ്ഞു. ഇഫ്താറോട് കൂടിയാണ് സംഗമം സമാപിച്ചത്.