മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’ വരവേൽക്കാൻ ഫാൻസ് ഷോ അബുദാബിയിൽ. വൈവിധ്യമാർന്ന പരിപാടികൾ : വിശിഷ്ട്ട വ്യക്തികൾക്ക് ആദരവ്.
അബുദാബി: മമ്മൂട്ടി ഫാൻസ് യു എ ഇ ചാപ്റ്റർ അബുദാബി ഒരുക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ സിനിമയായ ബസൂക്കാ ഫാൻ ഷോ ഏപ്രിൽ 10 രാത്രി 9 മണിക്ക് നടക്കും. അബുദാബി അൽമറിയ മാൾ 369 സിനിമാസിൽ ആണ് വിവിധ പരിപാടികളോടെ ഫാൻസ് ഷോ നടക്കുക.അബുദാബി 24 സെവൻ ന്യൂസ് ചീഫ് എഡിറ്ററും, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റുമായ സമീർ കല്ലറ, മമ്മൂട്ടി ഫാൻസ് മീഡിയ കോഡിനേറ്റർ രാജീവ്, ഡാൻസ് മാസ്റ്റർ വിവേക് എന്നിവരെ ചടങ്ങിൽ ആദരിക്കും. പരിപാടിയിൽ ട്രൂത് ചെയർമാൻ സമദ്, മമ്മൂട്ടി ഫാൻസ് ഇന്റർ നാഷണൽ സെക്രട്ടറി സഫീദ് കുമ്മനം, മമ്മൂട്ടി ഫാൻസ് യു എ ഇ രക്ഷാധികാരി ശിഹാബ് കപ്പാരത്ത് എന്നിവർ സംബന്ധിക്കുമെന്ന് അബുദാബി യൂണിറ്റ് സെക്രട്ടറി ആസിഫ് പന്തളം അറിയിച്ചു.വി വെക് ഡാൻസ് ഗ്രൂപ്പ് ഒരുക്കുന്ന നൃത്ത പരിപാടി, ശക്തി തിയേറ്റേഴ്സ് അബുദാബി ഒരുക്കുന്ന ശിക്കാരിമേളവും അരങ്ങേറും. യു എ ഇ യിൽ മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള ഒരേ ഒരു തീയറ്റർ ആണ് 369. ട്രൂത്ത് സിനിമാസിന്റെ നേതൃത്വത്തിൽ അൽ മാറിയ മാളിലെ 369 തീയറ്റർ പുത്തൻ ദൃശ്യാനുഭവമാണ് സിനിമാസ്വാദർക്കു സമ്മാനിക്കുക. അത്യാധുനിക സാങ്കേതിക മികവോടെ ഒൻപത് സ്‌ക്രീനുകളിലായി ആയിരത്തി അഞ്ഞൂറ് പേർക്ക് ഇരിക്കാവുന്ന സംവിധാനമാണ് ഹംദാനിലെ 369 തീയറ്ററിൽ ഒരുക്കിയിട്ടുള്ളത്.
മമ്മൂട്ടി സ്റ്റൈലിഷായെത്തുന്ന ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’യ്ക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ വരുന്ന ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രം തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനായ ഡീനോ ഡെന്നിസ് ആണ് സംവിധാനം നിർവഹിക്കുന്നത് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.