അബുദാബി കേരളാ സോഷ്യൽ സെന്ററിൽ പെരുന്നാൾ നിലാവ് അരങ്ങേറി.
അബുദാബി: ഒന്നാം പെരുന്നാൾ ദിനത്തിൽ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ പ്രശസ്ത ഗായികാ ഗായകന്മാരെ അണിനിരത്തി മൂന്ന് മണിക്കൂർ നീണ്ടു നിന്ന സംഗീത വിരുന്ന് ഏറെ ശ്രദ്ധേയമായി. സമദ് കടമേരി സംവിധാനം ചെയ്‍ത സംഗീത പരിപാടിയിൽ മാളവിക അവതാരികയായിരുന്നു. ഗായിക രഹ്നയും സംഘവുമാണ് സംഗീത വിരുന്നു ഒരുക്കിയത്.
പെരുന്നാൾ നിലാവ് ഉദ്ഘാടന പരിപാടിയിൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി അധ്യക്ഷനായി. നൗഷാദ് യൂസഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സെന്റർ മാനേജിങ് കമ്മിറ്റി അംഗങ്ങളായ താജുദ്ധീൻ, അനീഷ്, മുഹമ്മദ് അലി, സരോഷ്, ലോക കേരളാ സഭ അംഗം അഡ്വക്കേറ്റ് അൻസാരി സൈനുദ്ദിൻ, മലയാളീ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, മുൻ മലയാളീ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, വനിതാ വിഭാഗം ആക്ടിങ് കൺവീനർ രജിത വിനോദ്, ജോയിന്റ് കൺവീനർ പ്രിയങ്ക, ബാലവേദി ജനറൽ സെക്രട്ടറി നൗർബിസ് നൗഷാദ്, വോളണ്ടീർ ക്യാപ്റ്റൻ ബാദുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.