ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി: സ്വീകരിച്ചത് ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപി.
അബുദാബി: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഇന്ത്യയിലെത്തി. ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെയും സംഘത്തെയും വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു.

ഔദ്യോഗിക സന്ദർശനത്തിൽ , യുഎഇയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദുബായ് കിരീടാവകാശി മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും രണ്ട് രാജ്യങ്ങൾക്കിടയിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംമിന്റെ സന്ദർശനം ലക്ഷ്യമിടുന്നത്.