PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഷെയ്ക്ക് സായിദ് മെമ്മോറിയൽ എജ്യുക്കേഷണൽ അവാർഡ് ബ്രൗഷർ പ്രകാശനം നടത്തി.

ഷെയ്ക്ക് സായിദ് മെമ്മോറിയൽ എജ്യുക്കേഷണൽ അവാർഡ് ബ്രൗഷർ പ്രകാശനം നടത്തി.

ഷെയ്ക്ക് സായിദ് മെമ്മോറിയൽ എജ്യുക്കേഷണൽ അവാർഡ് ബ്രൗഷർ പ്രകാശനം നടത്തി.

അബുദാബി:  45 വർഷത്തോളമായി  യു എ ഇ യിൽ  പ്രവർത്തിച്ചു വരുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിൻ്റെ അബുദാബി യൂണിറ്റ് തുടർച്ചയായി നടത്തി വരുന്ന ഷെയ്ക്ക് സായിദ് മെംമ്മോറിയൽ എജ്യുക്കേഷണൽ അവാർഡിൻ്റെ പതിനേഴാമത്തെ  എഡിഷൻറെ ബ്രൗഷർ പ്രകാശനം ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ വി നന്ദകുമാർ നിർവഹിച്ചു. തുടർച്ചയായി പതിനേഴ്  തവണയാണ് വീക്ഷണം ഫോറം അന്തരിച്ച യുഎഇ  രാഷ്ട്രപിതാവ് ഷെയ്ക്ക് സായിദിൻ്റെ പേരിൽ അവാർഡ് നൽകുന്നത്. അബുദാബിയിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും പത്താം ക്ലാസിലും, പ്ലസ് ടുവിനും 95% ശതമാനത്തിൽ മുകളിൽ മാർക്ക് വാങ്ങിയ കുട്ടികൾക്കാണ് അവാർഡ് നൽകി ആദരിക്കുന്നത്. ജനുവരി രണ്ടാം വാരത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയിൽ പ്രമുഖവ്യക്തികൾ പങ്കെടുക്കും. ബ്രൗഷർ പ്രകാശനത്തിന് വീക്ഷണം സെട്രൽ കമ്മിറ്റി പ്രസിഡൻറ്  എൻ പി  മുഹമദാലി, അബുദാബിയുടെ പ്രസിഡൻ്റ്  സി എം  കരീം, ജനറൽ സെക്രട്ടറി അനീഷ് ചളിക്കൽ, മീഡിയ കോർഡിനേറ്റർ അമർ ലാൽ പാറക്കൽ എന്നിവർ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment