PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅഹല്യ മെഡിക്കൽ ഗ്രൂപ്പ് ‘ന്യുറോകോൺ 2023’ സംഘടിപ്പിച്ചു.

അഹല്യ മെഡിക്കൽ ഗ്രൂപ്പ് ‘ന്യുറോകോൺ 2023’ സംഘടിപ്പിച്ചു.

അഹല്യ മെഡിക്കൽ ഗ്രൂപ്പ് ‘ന്യുറോകോൺ 2023’ സംഘടിപ്പിച്ചു.

അബുദാബി: അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കായി ന്യൂറോസയന്‍സ് എന്ന വിഷയത്തില്‍ 7 മണിക്കൂര്‍നീണ്ടുനിന്ന കണ്ടിന്യൂയിംഗ് മെഡിക്കല്‍ എജുക്കേഷന്‍-സി.എം.ഇ, ന്യൂറോകോണ്‍-2023 സംഘടിപ്പിച്ചു. അബുദാബി ആരോഗ്യവകുപ്പ് അംഗീകാരമുള്ള പരിപാടിയില്‍ ഇരുന്നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. റോയല്‍ ലെമെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി അഹല്യ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വി. എസ് ഗോപാല്‍ ചെയ്തു. ന്യൂറോസയന്‍സുമായി ബന്ധപ്പെട്ട് നൂതനമായ സാങ്കേതികവിദ്യകള്‍ കടന്നു വരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്രൂപ്പ് സിഇഒ ഡോ. വിനോദ് തമ്പി ആമുഖപ്രഭാഷണം നിര്‍വ്വഹിച്ചു. മസ്തിഷ്ക, സുഷുമ്‌നാ ശസ്ത്രക്രിയകളിലെ പുരോഗതി, മൈസ്‌തീനിയ ഗ്രാവിസ്, മൈഗ്രെയ്ൻ, അക്യൂട്ട് വെർട്ടിഗോ, അപസ്മാരം, സ്ട്രോക്കുകൾ, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, ഞരമ്പുകളിലെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന മാനസികപ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ന്യൂറോകോണ്‍ 2023 ചര്‍ച്ച ചെയ്തു. അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. വിബു ബോസ്, കോര്‍പ്പറേറ്റ് സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോ. ജെസ്സിന്‍ കിഷോര്‍, മില്ലനിയം ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍, അഹല്യ ഹോസ്പിറ്റല്‍ മുസഫ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുധീര്‍ എം. എസ്, അഹല്യ ഹോസ്പിറ്റല്‍ ഹംദാന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സംഗീത ശര്‍മ്മ, ന്യൂറോകോണ്‍ സംഘാടന കമ്മിറ്റിയെ പ്രതിനിധീകരിച്ച് സ്പെഷ്യലിസ്റ്റ് ന്യൂറോസര്‍ജന്‍ ഡോ. രഘുനാഥ് ആവനള്ളി, ന്യൂറോളജി സ്പെഷ്യലിസ്റ്റ് ഡോ. ഗോവിന്ദരാജു ചിക്കണ്ണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഹല്യ ഹോസ്പിറ്റല്‍ മുസഫ, അഹല്യ ഹോസ്പിറ്റല്‍ ഹംദാന്‍, മില്ലനിയം ഹോസ്പിറ്റല്‍, ഫിനിക്സ് ഹോസ്പിറ്റല്‍ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment