അഹല്യ മുസഫയില്‍ എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു
അബുദാബി മുസഫ അഹല്യ ആശുപത്രിയിൽ എമർജൻസി വിഭാഗം പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക നൂതന സൗകര്യങ്ങളോടെയാണ് എമര്‍ജന്‍സി വിഭാഗം ആരംഭിച്ചത്.അബുദാബി പൊലീസ് ലഫ്. കേണൽ സുൽത്താൻ അൽഹാദിർ, സിവിൽ ഡിഫൻസ് ലഫ്. കേണൽ സുൽത്താൻ അൽ ഷംസി, ഫൈസൽ അൽ അംറി, അബുദാബി മുനിസിപ്പാലിറ്റി, അബുദാബി റെഡ് ക്രസന്റ് ഹെഡ് ഓഫ് വോളൻറിയേഴ്സ് ഇസ്‌വ അൽ ഖത്താരി എന്നിവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.അഹല്യ ഹോസ്പിറ്റൽ മുസ്സഫ മെഡിക്കൽ ഡയറക്ടർ ഡോക്ടർ സുധീർ, അഹല്യ ഹോസ്പിറ്റൽസ് സി ഇ ഓ ഡോക്ടർ വിനോദ് തമ്പി, സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, അഹല്യ ഹോസ്പിറ്റൽ ഹംദാൻ മെഡിക്കൽ ഡയറക്ടർ ഡോക്ടർ സംഗീത ശർമ്മ, ഫിനിക്സ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ജയകൃഷ്ണൻ, മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മാനേജർ ഇന്ദുചൂഡൻ എന്നിവരും സന്നിഹിതരായിരുന്നു. അബുദാബിയിലും മുസ്സഫയിലുമുള്ള സാധാരണ ജനങ്ങൾക്കും , കുടുംബങ്ങൾക്കുമായി 24 മണിക്കൂറും അഡ്യാടുനിക സേവനം ലഭ്യമാക്കുമെന്ന് അഹല്യ ഹോസ്പിറ്റൽ മുസ്സഫ മെഡിക്കൽ ഡയറക്ടർ ഡോക്ടർ സുധീർ എം എസ് പറഞ്ഞു.
മെഡിസിൻ, സർജറി, ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി, മെഡിക്കൽ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, ഗൈനക്കോളജി, ജനറൽ പീഡിയാട്രിക്സ്, നിയോ നറ്റോളജി, നെഫ്രോളജി , പൾമനോളോജി , ഓർത്തോപീഡിക്സ് എന്നിവ ഉൾപ്പെടെ ഒട്ടേറെ ഉപവിഭാഗങ്ങളും പ്രവർത്തിച്ചുവരുന്നു. ജോയിന്റ് കമ്മിഷൻ ഇന്റർനാഷനലിന്റെ അംഗീകാരമുള്ളതാണ് ആശുപത്രി. എമർജൻസി വിഭാഗം നൽകുന്ന ചികിത്സയുടെ തുടക്കം രോഗിയുടെ തുടർന്നുള്ള പരിചരണത്തെയും ക്ലിനിക്കൽ ഫലത്തെയും പ്രതിഫലിപ്പിക്കുന്നതിനാല്‍ ഉയര്‍ന്ന നിലവാരം ഇവിടെ ഉറപ്പാക്കുമെന്ന് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ഖവാജ അഹ്‌സൻ മൻസൂർ വ്യക്തമാക്കി. ഉയർന്ന നിലവാരമുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിന് അഹല്യയില്‍ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളും പരിശോധന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.