PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇടപ്പാളയം മാധ്യമ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ സമീർ കല്ലറ ഏറ്റുവാങ്ങി

ഇടപ്പാളയം മാധ്യമ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ സമീർ കല്ലറ ഏറ്റുവാങ്ങി

ഇടപ്പാളയം മാധ്യമ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ സമീർ കല്ലറ ഏറ്റുവാങ്ങി

അബുദബി : ഇടപ്പാളയം മാധ്യമ പുരസ്ക്കാരം യുഎഇ യിലെ  മാധ്യമ പ്രവർത്തകൻ സമീർ കല്ലറ ഏറ്റുവാങ്ങി. എടപ്പാളുകാരുടെ കൂട്ടായ്‌മയായ ഇടപ്പാളയം അബുദബി ചാപ്റ്റർ  വാർഷിക ആഘോഷ ഭാഗമായി സംഘടിപ്പിച്ച മൈൻഡ് ആൻഡ് മ്യൂസിക് ഷോയിൽ ആണ് പുരസ്ക്കാരം സമ്മാനിച്ചത്. അബുദാബി  ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ആണ് പരിപാടി നടന്നത്. മേജർ ഹമദ് നാസർ മൻസൂർ നാസർ അൽമെൻഹാലി, മുഖ്യതിഥി ആയിരുന്ന ചടങ്ങിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവഹാജി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാർ, മലയാളി സമാജം പ്രതിനിധി സലീം ചിറക്കൽ, ഇടപ്പാളയം പ്രസിഡന്റ് ഗഫൂർ എടപ്പാൾ,  പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മജീദ് ഗ്ലോബൽ വിങ്‌സ് , കൺവീനർ ബാബുരാജ് , ഇടപ്പാളയം സെക്രട്ടറി ജാഫർ പിവി , ട്രഷറർ ജംഷീർ, അൽ ഐൻ ചാപ്റ്റർ പ്രസിഡന്റ് അബ്ബാസ്, ദുബായ് ചാപ്റ്റർ സെക്രട്ടറി മജീദ് കാഞ്ചേരി എന്നിവർ സംബന്ധിച്ചു.

യു എ ഇ യിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ഇടപ്പാളയം ചടങ്ങിൽ  അവാർഡ് നൽകി ആദരിച്ചു. മാധ്യമ മേഖലയിൽ നിന്നും  സമീർ കല്ലറ (അബുദബി 24 സെവൻ),റാശിദ് പൂമാടം (സിറാജ് ദിനപത്രം)  റഫീഖ് കയനയിൽ  (ബിസിനസ്സ് എക്സലൻസ്) ,സാദിഖ് പാലപ്പെട്ടി (ജീവകാരുണ്യ പ്രവർത്തനം), ബഷീർ കെ വി (സാംസ്കാരിക പ്രവർത്തനം), ജാഫർ ശുകപുരം ( ജെ കെ ഗ്രൂപ്പ് ) , നൗഷാദ് എൻ പി (പാച്  ഇലക്ട്രോണിക്സ്) എന്നിവരെ ആദരിച്ചു. പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ, ഗായകരായ കൊല്ലം ഷാഫി, എടപ്പാൾ വിശ്വൻ , സജ്‌ല സലിം എന്നിവർ ഒരുക്കിയ മെന്റലിസം മ്യൂസിക് പ്രോഗ്രാം കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിച്ചു. യുഎഇ യിലെ കലാകാരൻമാർ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടിയും അരങ്ങേറി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment