‘തര്‍തീല്‍ ആറാമത് എഡിഷന്‍’ നാളെ അരങ്ങേറും.
അബുദാബി: ഖുര്‍ആനിന്‍റെ വശ്യ മനോഹരമായ പാരായണ സൗന്ദര്യത്തിന്‍റെ ആസ്വാദനവും വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ ഖുര്‍ആനികമായ അറിവും, ആത്മീയതയും പകരുന്ന RSC തര്‍തീല്‍ 6ാമത് എഡിഷന്‍ സോണ്‍ തല മത്സരത്തിന് RSC അബൂദാബി ഈസ്റ്റ് സോണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുസഫ അഹല്യ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍
ആറ് സെക്ടറുകളിലായി നൂറിലധികം പ്രതിഭകള്‍ മാറ്റുരക്കുന്ന വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിക്കും. മാർച്ച് 26 ഞായറാഴ്ചയാണ് പരിപാടി നടക്കുന്നത്. ഖുര്‍ആന്‍ പാരായണം ,സെമിനാര്‍,ക്വിസ് ,ഇസ്മുല്‍ ജലാല,രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ തുടങ്ങിയ മത്സര പരിപാടികള്‍ ഉണ്ടാവും.പ്രഗല്‍ഭരായ ഹാഫിളുകളുടെയും പണ്ഡിതന്മാരുടെയും മേല്‍നോട്ടത്തിലാണ് തര്‍തീല്‍ മത്സരങ്ങള്‍ നടക്കുന്നത്.