രാഹുൽ ഗാന്ധിക്ക് പ്രവാസലോകത്തിന്റെ ഐക്യദാർഢ്യം
അബൂദാബി: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ അബൂദാബി കെഎംസിസിയും ഇൻകാസ് അബൂദാബിയും സംയുക്തമായി പ്രവാസ ലോകത്തിന്റെ ഐക്യദാർഢ്യ സംഘടിപ്പിച്ചു. “സത്യം ജയിക്കും – സ്റ്റാൻഡ് വിത്ത് രാഹുൽ – വീ ആർ ഓൾ വിത്ത് രാഹുൽ” എന്ന തലവാചകത്തിൽ അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിലും തുടർന്ന് നടന്ന ഐക്യദാർഢ്യ പ്രതികഞ്ജയിലുംഐക്യദാർഢ്യ സംഗമം നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
ഇൻകാസ് പ്രസിഡണ്ട് യേശു ശീലൻ അധ്യക്ഷത വഹിച്ച സംഗമത്തിൽ അബൂദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങൽ ഉത്ഘാടനം ചെയ്തു. ഭരണഘടനാ സംവിധാനങ്ങളെ വിലക്കുവാങ്ങി ജനാധിപത്യത്തിനുവേണ്ടി പോരാടുന്നവരെ നിഷ്കാസനം ചെയ്യുന്നതിനുള്ള ഗൂഢശ്രമങ്ങൾ ആണ് ഇപ്പോൾ രാജ്യത്തു നടക്കുന്നതെന്നും ഇത്തരം ശ്രമങ്ങൾക്കെതിരെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം നയിക്കാനുള്ള ഇന്ത്യൻ ജനതയുടെ നായകൻ രാഹുൽ ഗാന്ധി മാത്രമാണെന്നും ഷുക്കൂർ അലി കല്ലുങ്ങൽ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ടു പി. ബാവ ഹാജി ,ടി.കെ. അബ്ദുൽ സലാം, സലീം ചിറക്കൽ,വി.പി. കൃഷ്ണ കുമാർ,സഫറുള്ള പാലപ്പെട്ടി, യാസർ പാലത്തിങ്ങൽ,സവാദ്, അഡ്വ ആയിഷ, റഫീഖ്, അഷറഫ് പൊന്നാനി എന്നിവർ പ്രസംഗിച്ചു. അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി സിഎച്ച് യൂസഫ് സ്വാഗതവും ട്രഷറർ സിഎച്ച് അസ് ലം നന്ദിയും പറഞ്ഞു.