ലോകസമ്പന്നരുടെ പുതിയ പട്ടികയുമായി ഫോബ്‌സ് : എം എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി
യു എ ഇ: ലോകസമ്പന്നരുടെ പുതിയ പട്ടികയുമായി ഫോബ്‌സ്. പുതിയ പട്ടികയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ ഏറ്റവും സമ്പന്നനായ മലയാളിയായി തന്റെ സ്ഥാനം നിലനിറുത്തി. മാത്രമല്ല, ലോകത്താകെയുള്ള 2648 ശതകോടീശ്വരന്മാരില്‍ 497-ാം സ്ഥാനം നേടി യൂസൂഫലി ലോകമലയാളികള്‍ക്ക് മറ്റൊരു അഭിമാനമായി മാറുകയും ചെയ്തു.

ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ഏറ്റവും സമ്പന്നനായ യുവ മലയാളിയാണെന്ന് പട്ടിക വ്യക്തമാക്കുന്നു. ക്രിസ് ഗോപാലകൃഷ്ണനും രവി പിള്ളയും സണ്ണി വര്‍ക്കിയുമടക്കം പട്ടികയില്‍ 9 മലയാളികളാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.