PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേരള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ പൗരസ്വീകരണം: ഡോ: എം.എ യൂസഫലി മുഖ്യരക്ഷാധികാരിയായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ പൗരസ്വീകരണം: ഡോ: എം.എ യൂസഫലി മുഖ്യരക്ഷാധികാരിയായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ പൗരസ്വീകരണം: ഡോ: എം.എ യൂസഫലി മുഖ്യരക്ഷാധികാരിയായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

അബുദാബി :  അബുദാബി സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം മെയ്‌ ആദ്യവാരം അബുദാബിയിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ പൗരസ്വീകരണം നൽകുന്നു. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി കേരള സോഷ്യൽ സെന്ററിൽ വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ, അബുദാബിയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികൾ പങ്കെടുത്തു. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. മെയ് 7 ന് വൈകിട്ട് 7 മണിക്ക് അബുദാബി നാഷണൽ തീയറ്ററിൽ വെച്ച് നടക്കുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും മുഖ്യമന്ത്രി വിശദീകരിക്കും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ്, ശ്രീ. പിണറായി വിജയൻ അബുദാബിയിൽ പൗരസ്വീകരണം ഏറ്റുവാങ്ങുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം അഡ്വ. അൻസാരി സൈനുദ്ധീൻ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി ഡോ: എം.എ യൂസഫലി മുഖ്യരക്ഷാധികാരിയായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

മറ്റു ഭാരവാഹികൾ:

രക്ഷാധികാരികൾ: ഒ.വി മുസ്തഫ (ഡയറക്ടർ, നോർക്ക), നന്ദകുമാർ. വി (ഡയറക്ടർ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ, ലുലു ഗ്രൂപ് ഇന്റർനാഷണൽ ), കെ.മുരളീധരൻ, (മാനേജിംഗ് ഡയറക്ടർ, എസ്.എഫ്.സി ഗ്രൂപ്പ്), ഗണേഷ് ബാബു (മാനേജിംഗ് ഡയറക്ടർ ജെമിനി ഗ്രൂപ്പ്), രാജൻ അമ്പലത്തറ (മാനേജിംഗ് ഡയറക്ടർ, അൽ നാസർ ജനറൽ സർവീസസ്), കുഞ്ഞിരാമൻ നായർ (മാനേജിംഗ് ഡയറക്ടർ, ബെസ്റ്റ് ഓട്ടോ പാർട്സ്), ഡി.നടരാജൻ, (പ്രസിഡന്റ്, ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്റർ, അബുദാബി), ബാവ ഹാജി (പ്രസിഡന്റ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ അബുദാബി), റഫീക്ക് കയനയിൽ, (പ്രസിഡന്റ്, അബുദാബി മലയാളി സമാജം), മുബാറക് മുസ്തഫ (പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ), പത്മനാഭൻ പി, (ലോക കേരള സഭ), ബാബു വടകര, (ലോക കേരള സഭ), യേശുശീലൻ

ചെയർമാൻ: അഡ്വ. അൻസാരി സൈനുദ്ദീൻ, (ലോകകേരള സഭ)

വൈസ് ചെയർമാൻമാർ: ഇ.കെ. സലാം, (ലോകകേരളസഭ), സലിം ചിറക്കൽ (ലോകകേരളസഭ), A.K ബീരാൻ കുട്ടി (ലോകകേരളസഭ), റോയ് വർഗീസ് (കേരള സോഷ്യൽ സെന്റർ) മനോജ്. ടി കെ, (ശക്തി തിയറ്റേഴ്‌സ് അബുദാബി), അംഗം, പി. ചന്ദ്രശേഖരൻ (യുവകലാസാഹിതി), ഷുക്കൂർ അലി കല്ലുങ്ങൽ (കെ.എം.സി.സി അബുദാബി), ഹമീദ് പരപ്പ ( ഐ.സി.എഫ്), പി എം ഫാറൂക്ക് (ഐ.എം.സി.സി), ഹമീദലി. പി എം (ഐ.സി.സി), നിർമ്മൽ ചിയ്യാരത്ത്, (ബുർജീൽ ഹോൾഡിങ്‌സ്), സൂരജ് പ്രഭാകർ (അഹല്യ മെഡിക്കൽ ഗ്രൂപ്പ്), അജിത് ജോൺസൺ (ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്), സജീവൻ എം.കെ (എവർസേഫ് ഗ്രൂപ്പ്), ജോൺ സാമുവൽ (മെട്രോ കോൺട്രാക്‌ടിംഗ്‌)

ജനറൽ കൺവീനർ: കൃഷ്ണകുമാർ വി.പി, (പ്രസിഡന്റ്, കേരള സോഷ്യൽ സെന്റർ)

കൺവീനർമാർ: പി. സത്യബാബു, (ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്റര് അബുദാബി) ഷെറീൻ വിജയൻ (കേരള സോഷ്യൽ സെന്റർ അബുദാബി), അബ്ദുസ്സലാം ടി.കെ (ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബുദാബി), റസൽ മുഹമ്മദ് സാലി (അൽ ഐൻ മലയാളി സമാജം), സഫറുള്ള പാലപ്പെട്ടി (ശക്തി തിയേറ്റേഴ്സ്, അബുദാബി), ടോമിച്ചൻ (കല അബുദാബി), ഫസൽ (ഫ്രണ്ട്സ് എ.ഡി.എം.എസ്), മനു കൈനകരി (യുവകലാസാഹിതി, അബുദാബി), രാജൻ കെ വി (പവർ പ്ലാസ്റ്റിക് ഗ്രൂപ്പ്), ഇഖ്ബാൽ (അൽ സബീൽ ഗ്രൂപ്പ്)
കേരള സോഷ്യൽ സെന്റർ ആക്റ്റിംഗ് ജനറൽ സെക്രട്ടറി സത്യൻ.കെ സ്വാഗതം ആശംസിച്ച യോഗത്തിന് അസിസ്റ്റന്റ് ട്രഷറർ ഷെബിൻ പ്രേമരാജൻ നന്ദി രേഖപ്പെടുത്തി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment