ചെറിയ പെരുന്നാൾ ഓഫർ പ്രഖ്യാപിച്ചു ലുലു ഹൈപ്പർമാർക്കറ്റുകൾ
യു എ ഇ : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് ഹാഫ് പേ ബാക്ക് ഓഫർ തുടങ്ങി. വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക്സ്, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം ഇപ്പോൾ പ്രത്യേക ഓഫറിൽ ലഭ്യമാണ്.എല്ലാവിധ വസ്ത്രങ്ങൾക്കും ചെരുപ്പ് മുതലായവയ്ക്കും 70 ശതമാനംവരെ വിലക്കിഴിവുണ്ട്. ഏപ്രിൽ 23 വരെ എല്ലാ ഫാഷൻ ഉത്പന്നങ്ങൾക്കും ഫാഫ് പേ ബാക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് സന്തോഷകരമായ ഷോപ്പിംഗ് അനുഭവമാണ് പെരുന്നാളിനോട് അനുബന്ധിച്ചു ഒരുക്കിയിട്ടുള്ളതെന്നു ലുലു ഗ്രൂപ്പ് എക്സിക്യു്റ്റീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി പറഞ്ഞു.
