PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേരള സോഷ്യൽ സെന്റർ ഈദുൽ ഫിത്തർ ആഘോഷിച്ചു

കേരള സോഷ്യൽ സെന്റർ ഈദുൽ ഫിത്തർ ആഘോഷിച്ചു

കേരള സോഷ്യൽ സെന്റർ ഈദുൽ ഫിത്തർ ആഘോഷിച്ചു

അബുദാബി: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ടിവി ചാനൽ റിയാലിറ്റിഷോ താരമായ പ്രശസ്ത ഗായിക യുംന അജിൻ നയിച്ച സംഗീത പരിപാടി ‘ശവ്വാൽ നിലാവ്’ അരങ്ങേറി. സംഗീത പരിപാടിയോടൊപ്പം നടന്ന സാംസ്‌കാരിക  സമ്മേളനത്തിൽ മുൻ മന്ത്രി എ കെ ബാലൻ മുഖ്യാഥിതി ആയി. കെ എസ് സി പ്രസിഡന്റ് വി പി കൃഷ്ണകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ റഫീഖ് കയനായി( പ്രസിഡന്റ് അബുദാബി മലയാളി സമാജം), സൂരജ് പ്രഭാകർ (അഹല്യ മെഡിക്കൽ ഗ്രൂപ്പ്), എം കെ സജീവൻ ( എവെർസേഫ്‌ ), ഫൈസൽ കാരാട്ട് ( റജബ് കാർഗോ) , അൻസാരി സൈനുദീൻ ( കെ എസ് സി ഫിനാന്സ് കമ്മിറ്റി ചെയര്മാൻ) എന്നിവർ ചടങ്ങിന് ആശംസ പറഞ്ഞു. സെന്റർ കലാവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന സംഗീത പരിപാടിയിൽ യുംന അജിനെ കൂടാതെ പ്രശസ്ത ഗായകരായ ബൈജു ഫ്രാൻസിസ്, കല്യാണി എന്നിവരും പങ്കെടുത്തു. ബാലവേദി കുട്ടികൾ അവതരിപ്പിച്ച നൃത്തം ചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി. ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തിൽ നന്ദി രേഖപ്പെടുത്തി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment