PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇ.കെ. നായനാർ സ്മാരക റമദാൻ ഫുട്ബോൾ ടൂർണ്ണമെന്റ്; മുഷ്‌രിഫും ഡൽമയും ജേതാക്കൾ

ഇ.കെ. നായനാർ സ്മാരക റമദാൻ ഫുട്ബോൾ ടൂർണ്ണമെന്റ്; മുഷ്‌രിഫും ഡൽമയും ജേതാക്കൾ

ഇ.കെ. നായനാർ സ്മാരക റമദാൻ ഫുട്ബോൾ ടൂർണ്ണമെന്റ്; മുഷ്‌രിഫും ഡൽമയും ജേതാക്കൾ

അബുദാബി: ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇ.കെ. നായനാർ സ്മാരക റമദാൻ 5 എ സൈഡ് ഫുട്ബാൾ ടൂർണ്ണമെന്റിൽ മുതിർന്നവരുടെ വിഭാഗത്തിൽ മുഷ്‌രിഫ് എ യും കുട്ടികളുടെ വിഭാഗത്തിൽ ഡൽമയും ജേതാക്കളായി. അബുദാബി യൂണിവേഴ്സ്റ്റിറ്റി ഗ്രൗണ്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഫൈനലിൽ എത്തിയ സീനിയർ വിഭാഗത്തിൽ നജ്‌ദയും മുഷ്‌രിഫ് എ യും  1:1 ക്രമത്തിൽ തുല്യ ഗോൾ നേടിയെങ്കിലും പെനാൽറ്റിയിലൂടെ മുഷ്‌രിഫ് എ വിജയകിരീടം കൂടുകയായിരുന്നു. ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് മുഷ്‌രിഫിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഡൽമ വിജയശ്രീലാളിതരായത്. സീനിയർ വിഭാഗത്തിൽ ഖാലിദിയ, ജൂനിയർ വിഭാഗത്തിൽ നജ്‌ദ എന്നിവർ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ മികച്ച ഫെയർപ്ലെ ടീമുകളായി സീനിയർ വിഭാഗത്തിൽ കെ.എസ്.സി. ബി ജൂനിയർ വിഭാഗത്തിൽ എംബിസെഡ്‌ എന്നിവരെയും  തെരഞ്ഞെടുത്തു.

84 മാച്ചുകളിലായി നടന്ന ടൂര്‍ണ്ണമെന്റില്‍ നിന്നും മുതിർന്നവരുടെ വിഭാഗത്തിൽ മികച്ച കളിക്കാരായി മുഷ്‌രിഫ് എ യിലെ ജിപ്സൺ ജസ്റ്റസ്, നജ്‌ദയിലെ ജസീൽ എന്നിവരെ തെരഞ്ഞെടുത്തപ്പോൾ കുട്ടികളുടെ വിഭാഗത്തിൽ ഡൽമയിലെ അമാൻ റയാൻ, മുഷ്‌രിഫിലെ അമാൻ നസീം, എയർപോർട്ടിലെ അഹ്സാൻ പട്ടാളത്ത് എന്നിവരെ തെരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ ഫവാസ് (മുഷ്‌രിഫ് എ), മുഹമ്മദ് ഷയാൻ (ഡൽമ) എന്നിവരായിരുന്നു മികച്ച ഗോൾകീപ്പർമാർ.മുതിർന്നവരുടെ വിഭാഗത്തിൽ 33 ടീമുകളും കുട്ടികളുടെ വിഭാഗത്തിൽ 8  ടീമുകളുമാണ് കളിക്കളത്തിൽ ഏറ്റുമുട്ടിയത്. അബുദാബി യൂണിവേഴ്സിറ്റി ജിറൗണ്ടിലെ നാല് കോർട്ടുകൾ ഒരേ സമയം ഉപയോഗപ്പെടുത്തിക്കൊണ്ട് 8 ഗ്രൂപ്പുകളിലായി ലീഗടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ നടന്നത്. ടൂർണ്ണമെന്റ് കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ, അസി. കായികവിഭാഗം സെക്രട്ടറി അജികുമാർ എന്നിവർ നിയന്ത്രിച്ചു.


അവാർഡ് ജേതാക്കൾക്കുള്ള ട്രോഫികൾ മുൻ സംസ്ഥാന വെദ്യുത വകുപ്പ് മന്ത്രി എം. എം. മണി  എംഎൽഎ വിതരണം ചെയ്തു. മെഡലുകളും സർട്ടീഫിക്കറ്റുകളും ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും പെർഫെക്ട് റേഡിയേറ്റർ പ്രതിനിധി ബഷീർ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധി സത്യൻ എന്നിവരും വിതരണം ചെയ്തു.ശക്തി പ്രസിഡന്റ് ടി. കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ വൈദ്യുതവകുപ്പ് മന്ത്രി എം. എം. മണി എം.എൽ.എ, ശക്തി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ, അൽ സബീൽ പ്രതിനിധി ഇജാസ്, ശക്തി കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ, അസി. സെക്രട്ടറി അജികുമാർ രക്ഷാധികാരി അംഗങ്ങളായ അഡ്വ. അൻസാരി സൈനുദ്ദീൻ, എ. കെ. ബീരാൻകുട്ടി എന്നിവർ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment