PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAL AINഅൽ ഐൻ മലയാളി സമാജം ലുലു- ശവ്വാൽ പിറ 2023 ന് സമാപനം.

അൽ ഐൻ മലയാളി സമാജം ലുലു- ശവ്വാൽ പിറ 2023 ന് സമാപനം.

അൽ ഐൻ മലയാളി സമാജം ലുലു- ശവ്വാൽ പിറ 2023 ന് സമാപനം.

അൽ ഐൻ : അൽ ഐൻ മലയാളി സമാജം ലുലു കുവൈത്താത്തുമായി ചേർന്നൊരുക്കിയ  ശവ്വാൽപ്പിറ – 2023 നു വർണ്ണാഭമായ സമാപനം.നിറഞ്ഞ സദസ്സിലാണ് . സമാജത്തിന്റ കുട്ടിക്കലാകാരൻമാരും കലാകാരികളുമടക്കമുള്ള നൂറിലധികം കലാ പ്രവർത്തകരും അൽ ഐൻ ലുലു കുവൈത്താത്തിന്റെ തുറന്ന സ്റ്റേജിൽ കലാവിരുന്നു  ഒരുക്കിയത്. സമാജത്തിന്റെ ഗായകസംഘം ഒരുക്കിയ ഗാനമേളയും അരങ്ങേറി. പ്രശസ്ഥ കലാകാരൻ  കുഞ്ഞിനീലേശ്വരവും, സോഫി ബിബിനും  ചേർന്നൊരുക്കിയ
ഒപ്പന, ദഫ് മുട്ട്, കോൽക്കളി , സൂഫി ഡാൻസ് തുടങ്ങിയ കലാവിരുന്നും അരങ്ങേറി. അനന്തരം മലയാളി സമാജം കലാ വിഭാഗം  ” കാത്തിരുന്ന നിക്കാഹ് ” എന്ന നാടകം അവതരിപ്പിച്ചു. പരിശുദ്ധ റമദാൻ മാസത്തിൽ അൽ ഐൻ മലയാളി സമാജത്തിന്റെ സാഹിത്യ വിഭാഗം ലുലു വുമായി ചേർന്നു  നടത്തിയ വിവിധ മൽസരങ്ങളിൽ  വിജയികളായവർക്ക് ചടങ്ങിൽ വെച്ച് സമാജം സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാജം പ്രസിഡന്റ് ഫക്രുദീൻ അലിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം ബാബു, ട്രഷറർ ഇഫ്തിക്കർ, ലുലു അൽ ഐൻ റീജിയണൽ ഡയറ്കടർ ഷാജി ജമാലുദീൻ, റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, ഡോക്ടർ ഷാഹുൽ ഹമീദ്,  ഐ എസ് സി  പ്രസിഡണ്ട് മുബാറക്‌ മുസ്തഫ, ജനറൽ സെക്രട്ടറി മണികണ്ഠൻ, ചെയർ ലേഡി റസിയ ഇഫ്തിക്കർ, നാസർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment