PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടി:  പ്രവാസികളോടുള്ള ടിക്കറ്റ് കൊള്ള  അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടു കെഎംസിസി.

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടി:  പ്രവാസികളോടുള്ള ടിക്കറ്റ് കൊള്ള  അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടു കെഎംസിസി.

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടി:  പ്രവാസികളോടുള്ള ടിക്കറ്റ് കൊള്ള  അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടു കെഎംസിസി.

അബൂദാബി: സര്‍വ്വീസുകള്‍ പലതും നിര്‍ത്തല്‍ ചെയ്തു യാത്രക്കാരെ ആശങ്കയിലാക്കുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണമെന്നും അബുദാബി സംസ്ഥാന കെഎംസിസി ആവശ്യപ്പെട്ടു.സര്‍വീസ് റദ്ദാക്കുന്നതായി യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം അറിയിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും കടുത്ത മാനസിക പ്രയാസവുമാണ് വരുത്തിവെക്കുന്നത്. നേരെത്തെ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയിലധികം പണം നല്‍കേണ്ട അവസ്ഥയാണുള്ളത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കഴിഞ്ഞ രണ്ടുദിവസമായി ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്. വരുദിവസങ്ങളിലും ഇത് തുടരുമെന്ന് പ്രവാസികള്‍ ആശങ്കപ്പെടുന്നു. അവധികാലം എത്തുന്നതോടെ നാട്ടിലേക്കുള്ള യാത്ര ഇതോടെ ദുരിതപൂര്‍ണ്ണമായിമാറും. അതുകൊണ്ടുതന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്നും, വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വീസ് നടത്തുവാന്‍ ഉടന്‍ അനുമതി നല്‍കണം.അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്നും പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment