അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റായി പി ബാബാ ഹാജിയെ വീണ്ടും തെരെഞ്ഞെടുത്തു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റായി പി ബാബാ ഹാജിയെ വീണ്ടും തെരെഞ്ഞെടുത്തു. തുടർച്ചയായി പത്തൊമ്പതാം തവണയാണ് ബാവ ഹാജി പ്രസിഡന്റാകുന്നത്. അഡ്വക്കേറ്റ് കെ വി മുഹമ്മദ് കുഞ്ഞി സെക്രട്ടറി , ട്രഷറർ ആയി എം ഹിദായത്തുല്ലയെ തെരെഞ്ഞെടുത്തു. അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ്ഡിപ്പാർട്മെന്റ് മേധാവികളായ അബ്ദുള്ള അഹ്‌മദ്, ഉമർ അൽ മൻസൂറി,മുഹമ്മദ് അൽ അംറി,മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി മേധാവി മെഹ്ര അൽ അംറി എന്നിവർ യോഗം നിരീക്ഷിച്ചു. അഞ്ഞൂറോളം മെമ്പർമാർ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു.ചീഫ് ഇലക്ഷൻ ഓഫീസർ റസാക്ക് ഒരുമനയൂർ,റഷീദ് മമ്പാട് എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.