PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIടെർമിനൽ എ (മിഡ്ഫീൽഡ് ടെർമിനൽ) യിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു.

ടെർമിനൽ എ (മിഡ്ഫീൽഡ് ടെർമിനൽ) യിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു.

ടെർമിനൽ എ (മിഡ്ഫീൽഡ് ടെർമിനൽ) യിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു.

അബുദബി : നവംബർ ഒന്നിന്  തുറക്കുന്ന അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലായ ടെർമിനൽ എ (മിഡ്ഫീൽഡ് ടെർമിനൽ) യിലേക്ക് ബസ് സേവനം ഒരുക്കി സംയോജിത ഗതാഗത കേന്ദ്രം (ഐ ടി സി). ബസ് നമ്പർ എ 1, എ 2, എ 10, എ 4 ബസ്സുകളാണ് പുതിയ ടെർമിനലിലേക്ക് സർവീസ് നടത്തുക. അബൂദബി നഗരത്തിൽ നിന്നും പകൽ സമയങ്ങളിൽ എ 1, എ 2, ബസ്സുകളും രാത്രി പതിനൊന്നിനും രാവിലെ ആറിനും ഇടക്ക് എൻ 2 നമ്പർ ബസ്സുകളും സർവീസ് നടത്തും. ഖലീഫ സിറ്റിയിൽ നിന്നും കെ 4, മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിന്നും എ 10, അൽ ഷഹാമ, അൽ റീഫ്, ബനിയാസ് എന്നിവിടങ്ങളിൽ നിന്നും എ 40 നമ്പർ ബസ്സുകളും പുതിയ ടെർമിനലിലേക്ക് സർവീസ് നടത്തും. ടെർമിനൽ 1/3, കാർഗോ ടെർമിനൽ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ട യാത്രക്കാർ, ടെർമിനൽ എ പുറപ്പെടലിലേക്ക് പോകുന്ന എ 15 ബസിൽ യാത്ര ചെയ്യണം. നഗരത്തിൽ നിന്നും വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന എ 1, എ 2 നമ്പർ ബസ്സുകൾക്ക് പകരമാണ് രാത്രി സമയങ്ങളിൽ എൻ 2 സർവീസ് നടത്തുക. പുതിയ സർവീസുകൾ നവംബർ ഒന്ന് മുതൽ നിലവിൽ വരും. കൂടുതൽ വിവരങ്ങൾക്ക് 800850 നമ്പറിൽ ബന്ധപ്പെടണം.പഴയ ടെർമിനലിന്റെ മൂന്നിരട്ടി വലുപ്പത്തിൽ നിർമ്മിച്ച ടെർമിനൽ   ആഗോള ബിസിനസ്, ടൂറിസം ഹബ്ബ് ന്ന നിലയിൽ അബുദബിയുടെ സ്ഥാനം ഉയർത്തും. കൂടാതെ, അബൂദബി വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാക്കും – പ്രതിവർഷം 45 ലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ കഴിയും. ആഗോളതലത്തിൽ 117 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങൾ ഇവിടെ നിന്നും സർവീസ് നടത്തും, ഇത് അബുദബിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ ആവൃത്തിയും ത്തിച്ചേരലും വർദ്ധിപ്പിക്കുമെന്ന് യർപോർട്ട്സ് അധികൃതർ അറിയിച്ചു. 742,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന ടെർമിനൽ  ലോകത്തിലെ ഏറ്റവും വലിയ യർപോർട്ട് ടെർമിനലുകളിൽ ഒന്നാണ്, അബൂദബി അന്താരഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെയും ചരക്ക് ശേഷിയും ഗണ്യമായി വർദ്ധിപ്പിക്കും.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment