PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഭിന്നശേഷിക്കാക്കുള്ള ഗ്ലോബൽ ഐ ടി ചലഞ്ചിന് അബുദാബിയിൽ തുടക്കം

ഭിന്നശേഷിക്കാക്കുള്ള ഗ്ലോബൽ ഐ ടി ചലഞ്ചിന് അബുദാബിയിൽ തുടക്കം

ഭിന്നശേഷിക്കാക്കുള്ള ഗ്ലോബൽ ഐ ടി ചലഞ്ചിന് അബുദാബിയിൽ തുടക്കം

അബൂദബി : ഗ്ലോബൽ ഐടി ചലഞ്ച് (ജിഐടിസി) ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് 2023 മത്സരത്തിന്റെ അവസാന റൗണ്ട് അബുദബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ തുടങ്ങി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായി നടക്കുന്ന  മത്സരത്തിൽ 18 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആറ് വിഭാഗങ്ങളിലായി 500-ലധികം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 16 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ നേരിട്ടും രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ വീഡിയോ കോൺഫറൻസിംഗിലൂടെയുമാണ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, ആരോഗ്യ ക്ഷേമ മന്ത്രാലയം (കൊറിയ), എൽജി ഇലക്‌ട്രോണിക്‌സ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മത്സരാർത്ഥികളാണ് അബുദബിയിലെത്തിയിട്ടുള്ളത്. ഒക്ടോബർ 30 തിങ്കളാഴ്ചയാണ്  സമ്മാനദാന ചടങ്ങ് നടക്കുക. അബുദബിയിൽ ആദ്യമായാണ് ഇത്തരം മത്സരം സംഘടിപ്പിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment